സമസ്ത ബഹ്റൈൻ ഏരിയ പ്രചാരണസംഗമങ്ങൾക്ക് തുടക്കമായി
text_fieldsസമസ്ത ബഹ്റൈൻ ഏരിയ പ്രചാരണസംഗമത്തിൽനിന്ന്
മനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക മഹാ സമ്മേളന പ്രചാരണാർഥം സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ഏരിയ കൺവെൻഷനുകൾക്ക് തുടക്കമായി. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ പ്രചാരണസംഗമങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
വിവിധ ഏരിയകളിൽ നടക്കുന്ന വിപുലമായ പ്രചാരണപരിപാടികളുടെ ഔദ്യോഗിക തുടക്കമായാണ് ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്. ഡിസംബർ അഞ്ചിന് നടക്കുന്ന മഹാസമ്മേളനത്തിന് മുന്നോടിയായാണ് ഏരിയ കൺവെൻഷനുകൾ. സമസ്തയുടെ നൂറ്റാണ്ട് ആഘോഷങ്ങളുടെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുകയാണ് ഈ പ്രചാരണ സംഗമങ്ങളുടെ ലക്ഷ്യം.
ചടങ്ങിൽ സമസ്ത ബഹ്റൈനിലെ മറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. വരുംദിവസങ്ങളിൽ ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണപ്രവർത്തനങ്ങൾ സജീവമാകുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

