സമസ്ത ബഹ്റൈൻ - ഗുദൈബിയ ഏരിയ
text_fieldsസമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ അൽഹുദ തഅ്ലീമുൽ ഖുർആൻ മർകസിൽ സംഘടിപ്പിച്ച രക്ഷകർതൃ സംഗമത്തിൽനിന്ന്
ഗുദൈബിയ: സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയയുടെ കീഴിൽ പ്രവർത്തിക്കുന്ന അൽഹുദ തഅ്ലീമുൽ ഖുർആൻ മർകസിൽ അധ്യയന വർഷ സമാപനത്തോടനുബന്ധിച്ച് രക്ഷകർതൃ സംഗമം സംഘടിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 5.30ന് ആരംഭിച്ച സംഗമത്തിൽ പ്രഗത്ഭ പ്രഭാഷകൻ അബ്ദുറസാഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. “ഒരു അധ്യയന വർഷം- നാം നേടിയതും നേടേണ്ടതും” എന്ന വിഷയത്തിൽ സംസാരിച്ച അദ്ദേഹം, സമകാലിക വെല്ലുവിളികൾ നേരിടുന്നതിൽ മദ്റസ വിദ്യാഭ്യാസത്തിന്റെ പ്രസക്തി, രക്ഷിതാക്കളുടെ ഉത്തരവാദിത്തം, കുട്ടികളുടെ ദീനി-ധാർമിക വളർച്ച, ആരാധനകളിലെ ശ്രദ്ധയും ആത്മബോധവും എന്നിവ വിശദമായി പ്രതിപാദിച്ചു.
മർകസ് സീനിയർ ഉസ്താദ് സൈദ് മുഹമ്മദ് വഹബി പ്രാർഥിച്ചു. പി.ടി.എ പ്രസിഡന്റ് സജീർ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി സനാഫ് റഹ്മാൻ എടപ്പാൾ സ്വാഗതം പറഞ്ഞു. മർകസ് സദർ അസ്ലം ഹുദവി കണ്ണാടിപ്പറമ്പ് സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മഹമൂദ് മാട്ടൂൽ ആശംസാ പ്രസംഗം നടത്തി. രക്ഷിതാക്കളുടെയും കമ്മിറ്റി ഭാരവാഹികളുടെയും സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ സംഗമത്തിൽ, ജോ. സെക്രട്ടറി സിറാജ് വാകയാട് പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിച്ച് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

