സമസ്ത നൂറാം വാർഷിക പ്രചാരണം എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വിഖായ ടീം സർവസജ്ജം
text_fieldsസമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി നടന്ന വിഖായ സംഗമം
മനാമ: സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിഖായ സംഗമം സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സേവനത്തിലെ ആത്മീയത, വളന്റിയേഴ്സ് രൂപരേഖ, സംഘടന സംഘാടനം എന്നീ വിഷയങ്ങളിൽ അശ്റഫ് അൻവരി, സജീർ പന്തക്കൽ, റബീഅ് ഫൈസി, എസ്.എം. അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു.
സമസ്ത ബഹ്റൈൻ സൽമാനിയ കെ സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ബഹ്റൈൻ പ്രചാരണ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റ് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. ബഹ്റൈനിലെ സമസ്തയുടെ വിവിധ ഏരിയകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള പ്രതിനിധി ക്യാമ്പിൽ യുവപണ്ഡിതനായ സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തും.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും വളന്റിയർ കൺവീനർ അഷറഫ് നന്ദി പറഞ്ഞു.
ബഹ്റൈൻ വൈസ് പ്രസിഡന്റുമാരായ അബ്ദുൽ മജീദ് ചോലക്കോട്, ഉമൈർ വടകര, ജോയിൻ സെക്രട്ടറിമാരായ അഹമ്മദ് മുനീർ, റാഷിദിൽ കക്കട്ടിൽ, മുഹമ്മദ് പെരിന്തൽമണ്ണ, മനാമ ഏരിയ ജോയിൻ സെക്രട്ടറി അബ്ദുൽ റഊഫ്, മുഹമ്മദ് സാലിഹ്, അബ്ദുൽ ജബ്ബാർ, സക്കീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

