എല്ലാ സൈനിക വിഭാഗങ്ങളും അതീവ ജാഗ്രതയിൽ- ബി.ഡി.എഫ് ജനറൽ കമാൻഡ്
text_fieldsമനാമ: രാജ്യത്തിന്റെ എല്ലാ സൈനിക വിഭാഗങ്ങളും നിലവിൽ അതീവ ജാഗ്രതയിലാണെന്നും ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ പൂർണ സജ്ജമാണെന്നും ബി.ഡി.എഫ് ജനറൽ കമാൻഡ് വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൈനികർ കാണിക്കുന്ന ഉയർന്ന ജാഗ്രതയിലും പോരാട്ടവീര്യത്തിലും ബി.ഡി.എഫ് അഭിമാനം പ്രകടിപ്പിച്ചു.
ആക്രമണമുണ്ടായാൽ പൗരമാരും താമസക്കാരും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. അപരിചിതമായ വസ്തുക്കളോട് അടുക്കുകയോ അവയിൽ തൊടുകയോ ചെയ്യരുത്. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കുക.
റോയൽ ഫീൽഡ് എഞ്ചിനീയറിംഗ് യൂണിറ്റിലെ വിദഗ്ധർ ഇത്തരം വസ്തുക്കൾ സുരക്ഷിതമായി നീക്കം ചെയ്യാൻ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ 194 മിസൈലുകളും 516 ഡ്രോണുകളും ഇതുവരെ പ്രതിരോധ സേന തടഞ്ഞതായും ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

