മനാമ സൂഖ് സമസ്ത നേതാക്കൾ സന്ദർശിച്ചു
text_fieldsസമസ്ത ബഹ്റൈൻ ഭാരവാഹികൾ മനാമ സൂഖ് സന്ദർശിച്ചപ്പോൾ
മനാമ: മനാമ സൂഖിലുണ്ടായ വൻ തീപിടിത്തത്തിൽ സമസ്ത ബഹ്റൈൻ അതിയായ ദുഃഖം രേഖപ്പെടുത്തി. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങളുടെയും കുഞ്ഞഹമ്മദ് ഹാജിയുടേയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
എസ്.കെ.എസ്.എസ്.എഫ് വിഖായ വളന്റിയർമാർ അഗ്നിശമന സേനാംഗങ്ങൾക്കും രക്ഷാപ്രവർത്തകർക്കും ദാഹജലവും പ്രഭാത ഭക്ഷണങ്ങളും കൈമാറി. രക്ഷാപ്രവർത്തനങ്ങളിൽ സമസ്ത ബഹ്റൈൻ മുൻ സെക്രട്ടറി ശഹീർ കാട്ടാമ്പള്ളിയും പങ്കാളിയായി. സമസ്ത ബഹ്റൈൻ മനാമ ഏരിയയിലെ മദ്റസയിൽ നിയന്ത്രണ മേഖലയിൽ താമസിക്കുന്നവർക്ക് ഭക്ഷണത്തിനും, വിശ്രമത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
തുടർന്നുള്ള ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിലും വിഖായ പ്രവർത്തകർ കർമരംഗത്തുണ്ടാകുമെന്ന്
എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ സഹായങ്ങൾ ആവശ്യമുള്ളവർക്ക് 39657486, 36063412, 39533273, 38252541, 39001374 നമ്പറുകളിൽ വിളിക്കാം.
സഹായഹസ്തവുമായി ബഹ്റൈൻ പ്രതിഭയും
മനാമ: സൂഖിലെ തീപിടിത്തം അറിഞ്ഞയുടന്‍ പ്രതിഭയുടെ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭ ഹെൽപ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കും മറ്റുള്ള രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ വെള്ളം, ഭക്ഷണം എന്നിവ സംഘടിപ്പിച്ചു നല്കി.
തീപിടിത്തത്തിന്റെ ഭാഗമായി സ്ഥിരം താമസസ്ഥലത്ത് താൽക്കാലികമായി താമസിക്കാൻ കഴിയാതെവന്ന സൂഖിലെ ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കുറച്ചുപേർക്ക് പ്രതിഭ ഓഫിസ് ഷെൽട്ടറായി നൽകി. ആവശ്യമായ ഭക്ഷണം നൽകിവരുന്നു. കൂടുതൽ പേർക്ക് താമസസൗകര്യത്തിന് എന്തെങ്കിലും പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിൽ അവരെയും പ്രതിഭ താൽക്കാലികമായി ഒരുക്കിയ ഷെൽട്ടറിൽ താമസിപ്പിച്ചു സഹായം നൽകാൻ സന്നദ്ധമാണെന്ന് പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, ഹെൽപ് ലൈൻ കൺവീനർ ജയേഷ് എന്നിവർ വ്യക്തമാക്കി.
തീപിടിത്തവുമായി ബന്ധപ്പെട്ട് ഇനിയും സഹായം ആവശ്യമായവർക്ക് ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ നമ്പറുകളിൽ 39322860/ 36030827 ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

