സമസ്ത ബഹ്റൈൻ മൊമെന്റം 2025; മുഹറം ക്യാമ്പ് ശ്രദ്ധേയമായി
text_fieldsസമസ്ത ബഹ്റൈൻ സംഘടിപ്പിച്ച മുഹറം ക്യാമ്പ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു
മനാമ: സമസ്ത ബഹ്റൈൻ സംഘടിപ്പിച്ച മുഹറം ക്യാമ്പ് സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി. മുഹറം അവധിദിനത്തിൽ സിത്റ നബീഹ് സ്വാലിഹ് ലോഞ്ചിൽ സംഘടിപ്പിച്ച പരിപാടി സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സമസ്ത ജന. സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ഇബ്തിദാഅ്, ആദർശം, ആസ്വാദനം, ആത്മീയം, ഫെയ്സ് റ്റു ഫെയ്സ് തുടങ്ങി വിവിധ സെഷനുകളിലായാണ് ക്യാമ്പ് സജ്ജീകരിച്ചിരുന്നത്. അമീർ അശ്റഫ് അൻവരി ചേലക്കര, സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങൾ, കെ.എം. എസ് മൗലവി പറവണ്ണ, ശഹീം ദാരിമി, ഇർഷാദ് ഫൈസി, റബീഅ് ഫൈസി അമ്പലക്കടവ് എന്നിവർ ക്യാമ്പിൽ വിവിധ വിഷയങ്ങൾ ആസ്പദമാക്കി സംസാരിച്ചു. ബഹ്റൈനിലെ വിവിധ ഏരിയകളിൽ നിന്നായി സമസ്ത ബഹ്റൈൻ കേന്ദ്ര, ഏരിയ നേതാക്കൾ, റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. സമസ്ത നൂറാം വാർഷിക ലോഗോ കട്ടൗട്ട് പ്രദർശനവും എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ തണ്ണീർ പന്തലും ക്യാമ്പിനെ ഏറെ ശ്രദ്ധേയമാക്കി. അബ്ദുൽ മജീദ് ചോലക്കോട്, ഇസ്മായീൽ തൃക്കരിപ്പൂർ, നവാസ് കുണ്ടറ, സജീർ പന്തക്കൽ, മുഹമ്മദ് മോനു, സ്വാലിഹ്, റഊഫ് തുടങ്ങി സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ നേതാക്കൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

