അൽകസർ ബിരിയാണി ആൻഡ് ഗ്രില്ലിന്റെ പുതിയ ശാഖ ജിദ് ആലിയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsജിദ് ആലിയിൽ പ്രവർത്തനമാരംഭിച്ച അൽകസർ ബിരിയാണി ആൻഡ് ഗ്രില്ലിന്റെ ഉദ്ഘാടനത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ പ്രമുഖ റസ്റ്റാറന്റ് ശൃംഖലയായ അൽകസർ ബിരിയാണി ആൻഡ് ഗ്രില്ലിന്റെ പുതിയ ശാഖ ജിദ് ആലിയിൽ പ്രവർത്തനമാരംഭിച്ചു. 2016 മുതൽ തനത് കണ്ണൂർ കല്യാണ ബിരിയാണിയും ഗ്രിൽ വിഭവങ്ങളും വിളമ്പി ശ്രദ്ധ നേടിയ അൽകസറിന്റെ ബഹ്റൈനിലെ മൂന്നാമത്തെ ശാഖയാണിത്. ഗുദൈബിയയിലെ പാകിസ്താനി ക്ലബിന് സമീപവും ഹൂറയിലെ മുസ്തഫ മസ്ജിദിന് സമീപവുമാണ് നിലവിലുള്ള ശാഖകൾ.
ഇവയിൽനിന്ന് വ്യത്യസ്തമായി, ബിരിയാണിക്കും ഗ്രില്ലിനും പുറമേ തനത് അറബിക് വിഭവങ്ങൾ കൂടി ഉൾപ്പെടുത്തിയ വിപുലമായ മെനുവാണ് ജിദ് ആലി ശാഖയുടെ പ്രധാന ആകർഷണം. രാവിലെ 11 മുതൽ പുലർച്ചെ 2 വരെയാണ് ഈ ശാഖയുടെ പ്രവർത്തന സമയം.
അർധരാത്രി ബിരിയാണി ലഭ്യമാക്കുന്ന ബഹ്റൈനിലെ ഏക കേന്ദ്രമാണ് ഗുദൈബിയ ശാഖ. വൈകീട്ട് 6 മുതൽ പുലർച്ചെ 4 വരെയാണ് ഇവിടത്തെ പ്രവർത്തന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

