‘അലിഫ്’ വെക്കേഷൻ ക്യാമ്പ് സമാപിച്ചു
text_fields‘അലിഫ്’ വെക്കേഷൻ ക്യാമ്പിൽനിന്ന്
മനാമ: സമസ്ത ബഹ്റൈൻ ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റി അൻവാറുൽ ഇസ്ലാം മദ്റസയിൽ നടത്തിയ അലിഫ് വെക്കേഷൻ ക്യാമ്പ് സമാപിച്ചു. പതിനൊന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ഖുർആൻ പാരായണ പഠനം, ലൈഫ് സ്കിൽ, സ്റ്റുഡന്റ്സ് പാർലമെന്റ്, നിസ്കാരം - വുളൂഅ് പ്രാക്ടിക്കൽ പഠനം എന്നിവ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി പഠനയാത്രയും സംഘടിപ്പിക്കുന്നുണ്ട്. വിവിധ സെഷനുകൾക്ക് സമസ്ത ബഹ്റൈൻ റെയിഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങൾ, ഏരിയാ കോഓഡിനേറ്റർ റബീഅ് ഫൈസി അമ്പലക്കടവ്, ശബീറലി കക്കോവ്, ഉമർ മുസ്ലിയാർ വയനാട്, ഇസ്സുദ്ദീൻ പാലത്തിങ്ങൽ, അനസ് ഹസനി എന്നിവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ ക്യാമ്പംഗങ്ങൾക്ക് ഗിഫ്റ്റുകൾ കൈമാറി. റബീഅ് ഫൈസി അമ്പലക്കടവ്, ഉമർ മുസ്ലിയാർ വയനാട്, അനസ് ഹസനി, ഇസ്സുദ്ദീൻ, പാലത്തിങ്ങൽ, സിറാജുദ്ദീൻ ഓർക്കാട്ടേരി എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

