സ്ത്രീകൾ നേടിയ പുരോഗതി അവസരസമത്വത്തിന് തെളിവ് -അലി ബിൻ അസ്സാലിഹ്
text_fieldsജെൻഡർ ബാലൻസ് കമ്മിറ്റി പ്രതിനിധികളുമായി ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ
സാലിഹ് അസ്സാലിഹ് ചർച്ച നടത്തുന്നു
മനാമ: അവസര സമത്വവും ലിംഗസമത്വവും കൈവരിക്കുന്നതിനുള്ള ബഹ്റൈന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് വിവിധ മേഖലകളിൽ സ്ത്രീകൾ നേടിയ പുരോഗതിയെന്ന് ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹ് പറഞ്ഞു.
ശൂറ കൗൺസിൽ ഓഫിസിലെ മാധ്യമ ഉപദേഷ്ടാവും ജെൻഡർ ബാലൻസ് കമ്മിറ്റി അധ്യക്ഷയുമായ ഡോ. ഫൗസിയ യൂസുഫ് അൽ ജീബിനെയും മറ്റ് അംഗങ്ങളെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമഗ്ര പുരോഗതിയിൽ ബഹ്റൈനി വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ഹമദ് രാജാവ് നൽകുന്ന പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ മേഖലകളിലും വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. 2023ൽ കമ്മിറ്റി നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് സംഘം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

