അലി ബാഫഖി തങ്ങൾക്ക് സ്വീകരണം ഇന്ന്
text_fieldsബഹ്റൈനിലെത്തിയ അലി ബാഫഖി തങ്ങളെ എയർപോർട്ടിൽ സ്വീകരിക്കുന്നു
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ സമസ്ത കേരള ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റുമായ അലി ബാഫഖി തങ്ങൾക്ക് ഐ.സി.എഫ് ബഹ്റൈൻ സ്വീകരണം നൽകുന്നു.
സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാത്രി എട്ടിന് നടക്കുന്ന സ്വീകരണ പരിപാടിയിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി, ഷാനവാസ് മദനി, റഫീക്ക് ലത്വീഫി വരവൂർ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും. ഫെബ്രുവരി അവസാനവാരം നടക്കുന്ന ഐ.സി.എഫ് പ്രകാശതീരത്തിന്റെ പ്രചാരണോദ്ഘാടനവും ചടങ്ങിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

