അൽഹുദാ തഅലീമുൽ ഖുർആൻ മദ്റസ മീലാദ് 2025 സ്വാഗത സംഘം രൂപവത്കരണം
text_fieldsമനാമ: സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ അൽഹുദാ തഅലീമുൽ ഖുർആൻ മദ്റസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മീലാദ് 2025 സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. ‘സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടക്കുക. ഷൗക്കത്ത് അലി (ലൈഫ് കെയർ ഫാർമസി) ചെയർമാനായും ജെംഷീദ് എൻ.എം ജനറൽ കൺവീനറായും ഹാരിസ് പഴയങ്ങാടി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയർമാന്മാരായി പി.കെ. ഷാനവാസ് (ആസ്റ്റർ മെഡിക്കൽ സെന്റർ), സയിദ് മുഹമ്മദ് വാഹബി, മുസ്തഫ (എലൈറ്റ് ജ്വല്ലറി), സലീം (പ്രെസ്റ്റിജ് ഗോൾഡ്), അബ്ദുല്ല കാസർകോട് (കരാട്ടെ), സജീർ കണ്ണൂർ, അഷ്റഫ് കക്കാട്, ഫൈസൽ ടി. മാണിയൂർ എന്നിവരെയും ജോയന്റ് കൺവീനർമാരായി സകരിയ കാസർകോട്, ജലീൽ കണ്ണൂർ, ഫൈസൽ (സ്ക്വയർ ഗാരേജ്), അബ്ദുൽ ലത്തീഫ് ചെറുകുന്ന്, ഇബ്രാഹിം കണ്ണൂർ, അൻവർ തൃശൂർ, ഖലീൽ കണ്ണൂർ, റഈസ് മുസ്തഫ, മുഹമ്മദ് കുഞ്ഞി എന്നിവരെയും തെരഞ്ഞെടുത്തു. മീലാദ് ആഘോഷങ്ങളുടെ ഭാഗമായി റബീഉൽ അവ്വൽ 12, സെപ്റ്റംബർ നാലിന് വ്യാഴാഴ്ച മഗ്രിബിനുശേഷം മദ്റസ പരിസരത്ത് മൗലിദ് പാരായണവും അന്നദാനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

