അൽഹിലാൽ പ്രമേഹ ബോധവത്കരണ വാക്കത്തൺ സംഘടിപ്പിച്ചു
text_fieldsഅൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സംഘടിപ്പിച്ച പ്രമേഹ ബോധവത്കരണ വാക്കത്തൺ ഡോ. മറിയം അത്ബി അൽ ജലഹ്മ ഫ്ലാഗ്ഓഫ് ചെയ്യുന്നു
മനാമ: പ്രമേഹ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ 'ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തൺ' സംഘടിപ്പിച്ചു. പ്രമേഹത്തിന്റെയും ആരോഗ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സോളിഡാരിറ്റി ബഹ്റൈൻ, മെഗാ മാർട്ട് എന്നിവയുടെ സഹകരണത്തോടെ പരിപാടി നടത്തിയത്. അറാദ് ദോഹത്ത് പാർക്കിൽ നടന്ന വാക്കത്തണിൽ 1000ത്തിലധികം പേർ പങ്കെടുത്തു.
നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. മറിയം അത്ബി അൽ ജലഹ്മ വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
സോളിഡാരിറ്റി ബഹ്റൈൻ സി.ഇ.ഒ ജവാദ് മുഹമ്മദ്, ബാബ സൺസ് (മെഗാ മാർട്ട്) ജനറൽ മാനേജർ അനിൽ നവാനി, സോളിഡാരിറ്റി ബഹ്റൈൻ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ ജയ് പ്രകാശ് പാണ്ഡെ, ഫിലിപ്പീൻസ് എംബസി ഷർഷെ ദഫേ ആനി ജലാൻഡോൺ ലൂയിസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ, മുഹറഖ് ബ്രാഞ്ച് മേധാവി ഫ്രാങ്കോ ഫ്രാൻസിസ് എന്നിവരും സന്നിഹിതരായിരുന്നു. വാക്കത്തണിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും ഫുൾ ബോഡി ചെക്കപ്പ് കൂപ്പണുകളും നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.