അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ് ഓണം ആഘോഷിച്ചു
text_fieldsഅൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം
മനാമ: അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സൽമാബാദ് ഗൾഫ് എയർ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം തിരുവാതിരക്കളിയോടെയാണ് ആരംഭിച്ചത്. തുടർന്ന്, അൽ ഹിലാൽ ജീവനക്കാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ്, സി.ഇ.ഒ ഡോ. ശരത്ചന്ദ്രൻ, റീജനൽ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ, ഗൾഫ് ഫാർമസി ഫാർമ ഡിവിഷൻ ജനറൽ മാനേജർ വി. നന്ദകുമാർ എന്നിവർ ആഘോഷങ്ങളിൽ സന്നിഹിതരായിരുന്നു.
800ഓളം പേർ പങ്കെടുത്ത ഓണാഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും വിളമ്പി. തുടർന്ന്, സ്ത്രീകൾക്കും കുട്ടികൾക്കുമായി മ്യൂസിക്കൽ ചെയർ മത്സരം, പുരുഷന്മാർക്കും സ്ത്രീകൾക്കുമായി സുന്ദരിക്ക് പൊട്ടുതൊടൽ, കുട്ടികൾക്ക് കളറിങ് മത്സരം, വടംവലി മത്സരം തുടങ്ങിയവയും അരങ്ങേറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.