അൽഹിദായ സെന്റർ (മലയാള വിഭാഗം) ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsഅബ്ദുൽ ലത്തീഫ് അഹ്മദ്, എം.പി. സക്കീർ ഹുസൈൻ, ബി.കെ. ഫൈസൽ
മനാമ: അൽഹിദായ സെന്റർ മലയാള വിഭാഗം 2024 വർഷത്തേക്കുള്ള ഹിദ്ദ് ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിദ്ദ് സെന്ററിൽ നടന്ന യോഗത്തിൽ അബ്ദുൽ ലത്തീഫ് അഹ്മദ് പ്രസിഡന്റായും എം.പി. സക്കീർ ഹുസൈൻ ജനറൽ സെക്രട്ടറിയായും ബി.കെ. ഫൈസൽ ഫിനാൻസ് സെക്രട്ടറിയായും സ്ഥാനമേറ്റു.
മറ്റു ഭാരവാഹികൾ: പി. നിഷാദ്, ഫിറോസ് (വൈ. പ്രസി), സജീർ, ഫായിസ് (ജോ. സെക്ര), അജ്മൽ തറയിൽ (QHLS & ദഅവാ), നിഷാദ്, ബിൻഷാദ്, ഷാ ഇസ്മായിൽ (പ്രോഗ്രാം കോഓഡിനേേറ്റഴ്സ്), ഫായിസ്, അനൂപ്, ഷെബീർ (പ്രോഗ്രാം ഓർഗനൈസേഴ്സ്), ഷഹബാസ്, സുനീർ (സോഷ്യൽ വെൽഫെയർ), യാഖൂബ് ഈസ, മുഹമ്മദ് ഹനീഫ്, അബ്ദുൽ മജീദ്, അബ്ദു റാസിഖ്, നിസാം (എക്സിക്യൂട്ടിവ് മെംബേഴ്സ്).

