അൽഹവാജ് '5 ഹോട്ട് ഡേയ്സ്' പ്രമോഷൻ: വിജയികളെ പ്രഖ്യാപിച്ചു
text_fieldsഅൽഹവാജ് ‘5 ഹോട് ഡേയ്സ്’ പ്രൊമോഷെന്‍റ ഭാഗമായുള്ള നറുക്കെടുപ്പിൽനിന്ന്
മനാമ: ക്രെഡിമാക്സിന്റെ സഹകരണത്തോടെ അൽഹവാജ് ഗ്രൂപ് സംഘടിപ്പിക്കുന്ന '5 ഹോട്ട് ഡേയ്സ്' പ്രമോഷന്റെ ഭാഗമായുള്ള സമ്മാന നറുക്കെടുപ്പ് നടത്തി.5000 ഡോളറിന്റെ ഗ്രാൻഡ് പ്രൈസ് വാലിദ് ഖാലിദ് ജമാലിന് ലഭിച്ചു. 3000 ഡോളറിന്റെ രണ്ടാം സമ്മാനം ഇസ്ഹർ അഹ്മദും 2000 ഡോളറിന്റെ മൂന്നാം സമ്മാനം സമി യൂസഫ് അബ്ദുല്ല സാഖിറും സ്വന്തമാക്കി.
ഇലക്ട്രോണിക് ഉപകരണങ്ങൾ, പെർഫ്യൂം, വാച്ച് തുടങ്ങിയ മറ്റ് 17 സമ്മാനങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചു.നറുക്കെടുപ്പ് ചടങ്ങിൽ അൽഹവാജ് ഗ്രൂപ് ഡയറക്ടർമാരായ ഹുസൈൻ അൽ ഹവാജ്,അഹ്മദ് അൽഹവാജ്, ക്രെഡിമാക്സ് പ്രതിനിധി മന്ദാന ബനാഹി, വ്യവസായ, വാണിജ്യ മന്ത്രാലയം പ്രതിനിധി ഷാഫി മുഹമ്മദ് അൽ ബലൂഷി, അൽഹവാജ് ഗ്രൂപ് ഓപറേഷൻസ് മാനേജർ ശ്യാം നാരായണൻ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.