‘അൽഫുർഖാൻ ശൈത്യകാല ഖൈമ’ സംഘടിപ്പിച്ചു
text_fieldsഅൽഫുർഖാൻ ശൈത്യകാല ഖൈമയിൽനിന്ന്
മനാമ: അൽഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സഖീറിൽ ശൈത്യകാല ഖൈമ സംഘടിപ്പിച്ചു. ക്യാമ്പിൽ അൽഫുർഖാൻ മെംബർമാർ, ക്യു.എച്ച്.എൽ.എസ് പഠിതാക്കൾ, മദ്റസ വിദ്യാർഥികൾ, രക്ഷിതാക്കൾ മുതലായവർ പങ്കെടുത്തു. ഫെബ്രുവരി അഞ്ചിന് വൈകുന്നേരം ആരംഭിച്ച ക്യാമ്പിൽ അബ്ദുൽ ലത്തീഫ് അഹമ്മദ്, മൂസ സുല്ലമി എന്നിവർ ലാഭകരമായ കച്ചവടം, സംഘടിത പ്രവർത്തനത്തിന്റെ പ്രാധാന്യം എന്നീ ശീർഷകങ്ങളിൽ ഉദ്ബോദനം നടത്തി. ഡോ. ഇസ്മയിൽ റമദാനിൽ ശ്രദ്ധിക്കേണ്ട ആരോഗ്യ വിഷയങ്ങൾ ഓർമപ്പെടുത്തി.
മുതിർന്നവർക്കും കുട്ടികൾക്കുമായി ലെമൺ സ്പൂൺ, ക്വിസ് മത്സരം, കസേരകളി, വടം വലി തുടങ്ങിയ വിനോദ പരിപാടികളും ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് സൈഫുല്ല കാസിം അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് തെരുവത്ത്, നൗഷാദ്, മുഹമ്മദ് എന്നിവർ പ്രസീഡിയം അലങ്കരിച്ചു. ജനറൽ കൺവീനർ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ അബ്ദുൽ റഹ്മാൻ ദിവാൻ, സുഹൈൽ, അബ്ദുൽ ബാസിത്ത്, ഫിറോസ് ഒതായി, മുജീബ് റഹ്മാൻ, മുബാറക്ക്, മുസ്ഫിർ, ഇല്യാസ്, യൂസുഫ് കെ.പി, ഇക്ബാൽ, മുഹ്യുദ്ദീൻ, ഫാറൂക്ക്, മാഹിൻ, ഹക്കീം, നസീഫ്, അബ്ദുല്ല, സമീൽ, ഫെഹ്മിദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. വനിതാ വിങ് പ്രവർത്തകരായ കമറുന്നീസ, ബിനു, നസീമ, എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡോ. നസീഹ സ്ത്രീകൾ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമപ്പെടുത്തി. സ്ത്രീകൾക്കുവേണ്ടി നടത്തിയ വിനോദ പരിപാടികൾ ഫജ്ന, സാജിദ, സബീല, സഫ എന്നിവർ നിയന്ത്രിച്ചു.
രാത്രി ഒരു മണിയോടെ ക്യാമ്പ് സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

