കണക്ഷൻ ഫ്ലൈറ്റിൽ എത്തി ‘പൂസായ’മലയാളിക്ക് യാത്രാനുമതി നിഷേധിച്ചു
text_fieldsമനാമ: കുവൈത്തിൽ കണക്ഷൻ ഫ്ലൈറ്റിൽ തിരുവനന്തപുരത്തേക്ക് പോകാൻ ബഹ്റൈനിൽ എത്തിയ മലയാളി മദ്യപിച്ച് ലക്കുകെട്ടതിനെ തുടർന്ന് വിമാന കമ്പനി അധികൃതർ യാത്രാനുമതി നിഷേധിച്ചു. എന്നാൽ അടുത്ത ദിവസം അധിക ചാർജ് അടച്ച് വിമാനത്തിൽ സീറ്റ് ഉറപ്പാക്കിയ ഇയ്യാൾ വിമാനത്തിലേക്ക് പുറപ്പെടുംമുമ്പ് എത്തിയത് വീണ്ടും മദ്യലഹരിയിൽ.
ഡ്യൂട്ടി ഫ്രീഷോപ്പിൽ നിന്നും വാങ്ങിയ ഉപയോഗിച്ച് ബാക്കിയായ മദ്യവും ഇയ്യാളുടെ കൈവശം ഉണ്ടായിരുന്നു. കുവൈത്തിൽ നിന്നും ബഹ്റൈൻ വഴി നാട്ടിലേക്ക് പുറപ്പെട്ട ആൾ നിശ്ചിത സമയം കഴിഞ്ഞിട്ടും എത്താത്തതിനാൽ ബന്ധുക്കൾ ആശങ്കയിലായി ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായിയെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനത്താവളത്തിൽ മദ്യലഹരിയിലായിരുന്ന ഇയാളെ കണ്ടെത്തിയത്. ഇന്നലെ അർധരാത്രിക്കുള്ള വിമാനത്തിൽ ഇയാൾ മടങ്ങിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
