അലവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsമനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്റൈനില്‍ മരിച്ച തിരുന്നാവായ - പട്ടര്‍നടക്കാവ് സ്വദേശി അലവി തിരുത്തി (40)യുടെ മ ൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയി. രണ്ടാഴ്ച മുമ്പാണ് അലവി നാട്ടില്‍ പോയി ബഹ്റൈനില്‍ തിരിച്ചെത്ത ിയത്. ഭാര്യ-സഫിയ. മക്കള്‍-മുഹമ്മദ് സഫ്‌വാൻ, അൻസറ സബീബ. ജാമാതാവ് -നജീബ് (സൗദി അറേബ്യ).
മനാമയിലെ എ.സി റിപ്പയറിങ് ഷോപ്പില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അലവി ചൊവ്വാഴ്ച രാത്രിയോടെ സ്വന്തം വാഹനത്തില്‍ വിശ്രമിക്കവേയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം കുവൈത്തി മസ്ജിദില്‍ നടന്ന മയ്യത്ത് നമസ്ക്കാരത്തിനും പ്രാർഥനക്കും സമസ്ത ബഹ്റൈന്‍ പ്രസിഡൻറ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. സമസ്ത ബഹ്റൈെൻറയും ബഹ്റൈന്‍ കെ.എം.സി.സിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
