ആലപ്പുഴ പ്രവാസി അസോ. വെബ്സൈറ്റ് ഉദ്ഘാടനം
text_fieldsആലപ്പുഴ പ്രവാസി അസോസിയേഷൻ വെബ്സൈറ്റ് ഉദ്ഘാടനത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ ആലപ്പുഴ പ്രവാസി അസോസിയേഷൻ വെബ്സൈറ്റ് (www.apabahrain.in) ഗാന്ധി ജയന്തി ദിനത്തിൽ പ്രവർത്തനം ആരംഭിച്ചു. വെബ്സൈറ്റിെൻറ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡൻറ് ബംഗ്ലാവിൽ ഷെരീഫ് നിർവഹിച്ചു.
ജനറൽ സെക്രട്ടറി സലൂബ് കെ. ആലിശ്ശേരി, എക്സിക്യൂട്ടിവ് അംഗങ്ങളായ ഹാരിസ് വണ്ടാനം, അനിൽ കായംകുളം, വൈസ് പ്രസിഡൻറ് സജി കലവൂർ, സെക്രട്ടറിമാരായ അനീഷ് മാളികമുക്ക്, ശ്രീജിത്ത് ആലപ്പുഴ എന്നിവർ പെങ്കടുത്തു. കോവിഡ് കാലത്ത് സംഘടന നടത്തിയ പ്രവർത്തനങ്ങൾ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനായി സംഘടനയിൽ അംഗത്വമെടുക്കാനുള്ള സംവിധാനവും വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.

