ആലപ്പുഴ പ്രവാസി അസോസിയേഷൻ വനിതാവേദി ‘ബീറ്റ് ദ ഹീറ്റ്’ കാമ്പയിൻ
text_fieldsആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വനിതാവേദിയുടെ നേതൃത്വത്തിൽ നടന്ന
‘ബീറ്റ് ദ ഹീറ്റ്’ കാമ്പയിൻ
മനാമ: ‘ബീറ്റ് ദ ഹീറ്റ്’ പ്രചാരണത്തിന്റെ ഭാഗമായി കടുത്ത ചൂടിൽ ജോലി ചെയ്യുന്ന ദിയാർ അൽ മുഹറഖിലെ മറാസി ഹാർട്ട് ആൻഡ് പാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളികൾക്ക് ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (എ.പി.എ.ബി) വനിതാവേദിയുടെ നേതൃത്വത്തിൽ വാട്ടർ ബോട്ടിൽ, ജ്യൂസ്, ഫ്രൂട്ട്സ് എന്നിവ വിതരണം ചെയ്തു.
സാമൂഹിക പ്രവർത്തകൻ ഒ.കെ. അമൽദേവ് മുഖ്യാതിഥിയായിരുന്നു. വനിതാവേദി സെകട്ടറി ആതിര പ്രശാന്ത് സ്വാഗതം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം, വനിത വിഭാഗം പ്രസിഡന്റ് ആതിര സുരേന്ദ്രൻ, പ്രോഗ്രാം കോഓഡിനേറ്റർ ജയ്സൺ കൂടാംപള്ളത്ത് എന്നിവർ സംസാരിച്ചു.
വനിത വിഭാഗം മെംബേഴ്സ് കോഓഡിനേറ്റർ ശ്യാമ ജീവൻ നന്ദി പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രദീപ് നെടുമുടി, ശ്രീകുമാർ മാവേലിക്കര, അനൂപ് പള്ളിപ്പാട്, അസോസിയേഷൻ അംഗമായ പ്രശാന്ത് ബാലകൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

