ആലപ്പുഴ പ്രവാസി അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം
text_fieldsആലപ്പുഴ പ്രവാസി അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ, ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും വാർഷിക പൊതുയോഗവും മനാമ ഇന്ത്യൻ ഡിലൈറ്റ്സിൽ നടത്തി.പ്രസിഡന്റ് അനിൽ കായംകുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോർജ് അമ്പലപ്പുഴ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫ് യോഗം ഉദ്ഘാടനം ചെയ്തു. അംഗങ്ങൾ ചേർന്ന് കേക്ക് മുറിച്ചു.
ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് 2022 - 2023 വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും അനീഷ് മാളികമുക്ക് വരവ് ചെലവ് കണക്കും ശ്രീജിത്ത് ആലപ്പുഴ ബൈലോ ഭേദഗതിയും ആതിര പ്രശാന്ത് വനിതാവേദി പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു. റിപ്പോർട്ടുകളിൻമേൽ ചർച്ച ചെയ്ത് പൊതുയോഗം പാസാക്കുകയ്യും ചെയ്തു. 2024-2025 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. അടുത്ത രണ്ടുവർഷത്തേക്കുള്ള ജീവകാരുണ്യ പ്രവർത്തനവും പ്രതിമാസ പ്രവർത്തന രൂപരേഖയും യോഗം അംഗീകരിച്ചു. ഹരീഷ് ചെങ്ങന്നൂർ നന്ദി അറിയിച്ചു.

