ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വിന്റർ ബെൽ സംഘടിപ്പിച്ചു
text_fieldsആലപ്പുഴ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ബഹ്റൈൻ വിന്റർ ബെൽ
മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വിന്റർ ബെൽ എന്ന പേരിൽ ക്രിസ്മസ്, ന്യൂഇയർ സെലിബ്രേഷൻ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽവെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂർ ക്രിസ്തുമസ്, ന്യൂഇയർ സന്ദേശവും കൈമാറി.
തുടർന്ന് കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. വൈസ് പ്രസിഡന്റ് ശ്രീകുമാർ കറ്റാനം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.

