ആലപ്പുഴ പ്രവാസി അസോസിയേഷൻ ഓണാഘോഷം
text_fieldsആലപ്പുഴ പ്രവാസി അസോസിയേഷൻ ഓണാഘോഷത്തിൽനിന്ന്
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈന്റെ ഓണാഘോഷമായ ഓണോത്സവം 2024 വിപുലമായ പരിപാടികളോടെ ബി.എം.സിയിൽ ആഘോഷിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ആലപ്പുഴ പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും വനിതവേദി പ്രസിഡന്റ് ആതിര പ്രശാന്ത്, ചാരിറ്റി വിങ് കോഓഡിനേറ്ററും സീനിയർ അംഗവുമായ ജോർജ് അമ്പലപ്പുഴ എന്നിവർ ആശംസയും ഓണോത്സവ കമ്മിറ്റി കൺവീനർ ജുബിൻ ചെങ്ങന്നൂർ കൃതജ്ഞതയും അറിയിച്ചു.
ഓണപ്പൂക്കളം, മാവേലിയെ സ്വീകരിക്കൽ, തിരുവാതിര, ഭരതനാട്യം, കുട്ടികളുടെ വിവിധയിനം കലാപരിപാടികളും തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു. തരംഗ് ബഹ്റൈൻ അണിയിച്ചൊരുക്കിയ കോമഡിയും സംഗീത വിരുന്നും ആഘോഷത്തിന്റെ മാറ്റുകൂട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

