ആലപ്പുഴ പ്രവാസി അസോസിയേഷൻ ഓണാഘോഷം
text_fieldsആലപ്പുഴ പ്രവാസി അസോസിയേഷൻ ഓണാഘോഷ ഉദ്ഘാടനം
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷന്റെ ഓണാഘോഷമായ ഓണോത്സവം 2023 വിപുലമായ പരിപാടികളോടെ ബി.എം.സിയിൽ ആഘോഷിച്ചു.
ഡോ. അനൂപ് അബ്ദുള്ള , ഫ്രാൻസിസ് കൈതാരത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അനൂപ് എ. പിള്ള സ്വാഗതം പറഞ്ഞു. വനിതാവേദി പ്രസിഡന്റ് ആതിര സുരേന്ദ്രൻ ആശംസപ്രസംഗവും ഓണോത്സവ കമ്മിറ്റി കൺവീനർ പ്രദീപ് നായർ കൃതജ്ഞതയും പറഞ്ഞു.
ഓണപ്പൂക്കളം, മാവേലിയെ സ്വീകരിക്കൽ, തിരുവാതിര , ഒപ്പന , ഭരതനാട്യം, കുട്ടികളുടെ കലാപരിപാടികൾ അങ്ങനെ വിവിധ പരിപാടികൾ നടന്നു. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.
സഹൃദയ നാടൻപാട്ട് സംഘം അണിയിച്ചൊരുക്കിയ സംഗീത വിരുന്നും നടന്നു. രാജേഷ് പെരുങ്കുഴി, ധന്യ എന്നിവരുടെ അവതരണവും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി.

