ആലപ്പുഴ പ്രവാസി അസോ. ഭാരവാഹികൾ
text_fieldsമനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു.
രാജേഷ് മാവേലിക്കര, അനിൽ കായംകുളം, ശ്രീജിത്ത് ആലപ്പുഴ, ജോർജ് അമ്പലപ്പുഴ, അനിൽ ഡി. ജോർജ്, ലാലു മുതുകുള, രാജീവ് പള്ളിപ്പാട്, അജ്മൽ കായംകുളം എന്നിവർ നേരിട്ടും ബാക്കിയുള്ളവർ ഓൺലൈൻ ആയും പങ്കെടുത്തു. സെക്രട്ടറി ശ്രീജിത്ത് ആലപ്പുഴ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ബംഗ്ലാവിൽ ശരീഫ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചെലവുകണക്കുകൾ ട്രഷറർ അനിൽ കായംകുളം അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: ബംഗ്ലാവിൽ ശരീഫ് (രക്ഷാധികാരി), ലാലു മുതുകുളം (പ്രസി.), രാജേഷ് മാവേലിക്കര (ജനറൽ സെക്ര.), അനിൽ കായംകുളം (ട്രഷറർ), ശ്രീജിത്ത് ആലപ്പുഴ, അജ്മൽ കായംകുളം (സെക്രട്ടറിമാർ), അനീഷ് മാളികമുക്ക് , സാം ജോസ് കാവാലം (വൈസ് പ്രസി.).

