Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആലപ്പുഴ ജില്ല പ്രവാസി...

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ വടംവലി ടീമിന്റെ ജഴ്‌സി പ്രകാശനം ചെയ്തു ​

text_fields
bookmark_border
ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ വടംവലി ടീമിന്റെ ജഴ്‌സി പ്രകാശനം ചെയ്തു ​
cancel
camera_alt

വടംവലി ടീമിന്റെ ജഴ്‌സി പ്രകാശനത്തിൽനിന്ന് 

മനാമ: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ഔദ്യോഗിക വടംവലി ടീമായ ‘എ.പി.എ.ബി ബ്ലാസ്റ്റേഴ്‌സി’ന്റെ പുതിയ ജഴ്‌സി പ്രകാശനം സംഘടിപ്പിച്ചു. വരാനിരിക്കുന്ന സീസണിലെ പ്രധാന മത്സരങ്ങൾക്കായി ഒരുങ്ങുന്ന ടീമിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സംഘടന ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

അസോസിയേഷൻ പ്രസിഡന്റ് ലിജോ കൈനടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗത പ്രസംഗം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ, അസോസിയേഷൻ രക്ഷാധികാരി ജോർജ്ജ് അമ്പലപ്പുഴ ജഴ്‌സിയുടെ ഔദ്യോഗിക പ്രകാശനം നിർവ്വഹിച്ചു. ടീം ക്യാപ്റ്റൻ സുജേഷ് എണ്ണയ്ക്കാട്, കോച്ച് സോബി കുട്ടനാട് എന്നിവർ സംയുക്തമായി ആദ്യ ജേഴ്‌സി ഏറ്റുവാങ്ങി.

ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി അനീഷ് മാളികമുക്ക്, വനിതാവേദി കോർഡിനേറ്റർ ചിഞ്ചു സച്ചിൻ, ചാരിറ്റി കോർഡിനേറ്റർ സാം കാവാലം എന്നിവർ സംസാരിച്ചു. അസോസിയേഷന് സ്വന്തമായി ഒരു വടംവലി ടീം വേണമെന്നത് മുൻ പ്രസിഡന്റ് അനിൽ കായംകുളത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു. അതിനായി അദ്ദേഹം നടത്തിയ ആത്മാർത്ഥമായ പരിശ്രമങ്ങളെയും പങ്കുവെച്ച വലിയ പിന്തുണയെയും ചടങ്ങിൽ പ്രത്യേകമായി സ്മരിക്കുകയും അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

നിലവിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലുള്ള അദ്ദേഹത്തിന്റെ സ്വപ്നമാണ് ഈ ടീമിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ടീം അംഗങ്ങൾ കോച്ച്: സോബി കുട്ടനാട്, ക്യാപ്റ്റൻ: സുജേഷ് എണ്ണയ്ക്കാട്. താരങ്ങൾ: പ്രണവ് കുട്ടനാട്, വിനു കുട്ടനാട്, വിഷ്ണു പറവൂർ, അമൽ തുറവൂർ, അനൂപ് പള്ളിപ്പാട്, ലിജോ കൈനടി, ടിബു മാവേലിക്കര, ഹരികൃഷ്ണൻ ഹരിപ്പാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBahrain NewsJersey ReleaseAlappuzha District Pravasi Association
News Summary - Alappuzha District Pravasi Association, Tug of War, Jersey Release,
Next Story