Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആലപ്പുഴ ജില്ല പ്രവാസി ...

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ‘കലാത്മികം സീസൺ 3' സംഘടിപ്പിച്ചു

text_fields
bookmark_border
ആലപ്പുഴ ജില്ല പ്രവാസി   അസോസിയേഷൻ  ‘കലാത്മികം സീസൺ 3 സംഘടിപ്പിച്ചു
cancel
camera_alt

 ‘കലാത്മികം സീസൺ 3'ൽനിന്ന്

​മനാമ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വനിതാവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച 'കലാത്മികം സീസൺ 3' ചിത്രരചനാ മത്സരം ശ്രദ്ധേയമായി. പ്രവാസി മലയാളി കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി തുടർച്ചയായ മൂന്നാം വർഷമാണ് അസോസിയേഷൻ ഈ പരിപാടി വിജയകരമായി പൂർത്തിയാക്കിയത്.

സാംസ്കാരിക സമ്മേളനത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് ലിജോ കൈനടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ റീന വിനോദ് നിർവഹിച്ചു. ഡോ. ഷെമിലി പി. ജോൺ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ സീനിയർ അംഗവും രക്ഷാധികാരിയുമായ ജോർജ്ജ് അമ്പലപ്പുഴ, വനിതാവേദി കൺവീനറും എക്സിക്യൂട്ടീവ് അംഗവുമായ ശാന്തി ശ്രീകുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

സുബ്ബലക്ഷ്മി ശ്രീജിത്ത്, ലക്ഷ്മിദ അരുൺ എന്നിവർ മത്സരത്തിന്റെ വിധികർത്താക്കളായി ചുമതല നിർവഹിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിവിധ ഗ്രൂപ്പുകളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്കായി മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. പ്രോഗ്രാം കോർഡിനേറ്റർ അനിഷ സലിം ചടങ്ങിൽ നന്ദി പ്രകാശനം നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfAlappuzha Pravasi AssociationAlappuzha
News Summary - Alappuzha District Pravasi Association organized ‘Kaalathmikam Season 3’
Next Story