ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ മുതിർന്ന പ്രവാസികളെയും നഴ്സുമാരെയും ആദരിച്ചു
text_fieldsആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ആദരവ് ചടങ്ങ്
മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനവും നഴ്സസ് ദിനവും സംയോജിപ്പിച്ചുകൊണ്ട് അസോസിയേഷൻ അംഗങ്ങളായ ബഹ്റൈനിൽ 30 വർഷം പ്രവാസി ജീവിതം പൂർത്തിയാക്കിയ മുതിർന്ന പ്രവാസികളെയും നഴ്സുമാരേയും ആദരിച്ചു.
അസോസിയേഷൻ പ്രസിഡൻറ് ലിജോ കൈനടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, രക്ഷാധികാരി ജോർജ് അമ്പലപ്പുഴ ഉദ്ഘാടന കർമം നിർവഹിച്ചു.
യോഗത്തിൽ മുഖ്യാതിഥിയായ അൽ ഹിലാൽ സ്പെഷാലിറ്റി മെഡിക്കൽ സെൻറർ അതില്യ, ഇന്റേണൽ മെഡിസിൻ വിദഗ്ധൻ ഡോ. രാഹുൽ അബ്ബാസ് ആശംസകൾ അറിയിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, വനിത വിഭാഗം കോഓഡിനേറ്റേഴ്സ് ആതിര പ്രശാന്ത്, അശ്വിനി അരുൺ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടിവ് സിജിൻ വി. രാജു എന്നിവരും ആശംസകൾ അറിയിച്ചു. അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്രീകുമാർ കറ്റാനം, അനീഷ് മാളികമുക്ക്, അജിത്ത് എടത്വ, പൗലോസ് കാവാലം, രാജേഷ് മാവേലിക്കര, ശ്രീജിത്ത് ആലപ്പുഴ, അരുൺ മുട്ടം, രാജേശ്വരി ശ്രീജിത്ത്, ചിഞ്ചു നായർ, ആശാ മുരളി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഹരീഷ് ചെങ്ങന്നൂർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

