അൽ സയാനി ബെസ്റ്റ് പർച്ചേസർ അവാർഡ് മെക് ഗ്രോ അൽസയാനി റെന്റ് എ കാറിന്
text_fieldsസയാനി മോട്ടേഴ്സ് ജി.എം റിസ്വാൻ താരീഖ് അബ്ദുൽ റഹ്മാനിൽനിന്ന്, മെക്ഗ്രേ അൽസയാനി
റെന്റ് എ കാർ ചെയർമാൻ റസാഖ് മൂഴിക്കൽ അവാർഡ് ഏറ്റുവാങ്ങുന്നു
മനാമ: 2025ലെ അൽ സയാനി മോട്ടോഴ്സിന്റെ അവാർഡ് ഫോർ ബെസ്റ്റ് പർച്ചേസർ ഓഫ് റെന്റ് എ കാർ, മെക് ഗ്രോ അൽസയാനി റെന്റ് എ കാർ കരസ്ഥമാക്കി. സയാനി മോട്ടേഴ്സ് ജി.എം റിസ്വാൻ താരീഖ് അബ്ദുൽ റഹ്മാനിൽനിന്ന്, മെക്ഗ്രേ അൽസയാനി റെന്റ് എ കാർ ചെയർമാൻ റസാഖ് മൂഴിക്കൽ അവാർഡ് ഏറ്റുവാങ്ങി.
അസി. ജനറൽ മാനേജർ മുഹമ്മദ് ബാസിം അൽ മുർബാത്തി, സെയിൽസ് മാനേജർ മൊഹാബ് മുഹമ്മദ് മഹ്മൂദ്, സെയിൽസ് എക്സിക്യൂട്ടിവ് യൂസഫ് മൂപ്പൻ, ഡയറക്ടർമാരായ മർവാ റസാഖ്, നസീം റസാഖ് എന്നിവർ സന്നിഹിതരായിരുന്നു.

