Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ സലാമ പോളിക്ലിനിക്കിൽ പുതിയ പ്രത്യേക പാക്കേജ്

text_fields
bookmark_border
അൽ സലാമ പോളിക്ലിനിക്കിൽ പുതിയ പ്രത്യേക പാക്കേജ്
cancel

മസ്കത്ത്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മബേലയിലെ അൽ സലാമ പോളിക്ലിനിക്കിൽ ഹൃദയാരോഗ്യ ബോധവൽക്കരണ പരിപാടിയും പ്രത്യേക മെഡിക്കൽ പാക്കേജ് പ്രഖ്യാപനവും നടന്നു.ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അൽ സലാമ പോളിക്ലിനിക് മബേലയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. അനൂപ് സോമൻ ബോധവൽക്കരണ സെഷന് നേതൃത്വം നൽകി.ഹൃദ്രോഗ സാധ്യതകൾ, ഹൃദയാരോഗ്യം നിലനിർത്തുന്നതിനുള്ള മുൻകരുതലുകൾ, കൃത്യമായ ആരോഗ്യ പരിശോധനകളുടെ പ്രാധാന്യം എന്നിവ അദ്ദേഹം വിശദീകരിച്ചു.

25 റിയാലിന് ഹാർട്ട് ഹെൽത്ത് പാക്കേജ്

ദിനാചരണത്തിന്റെ ഭാഗമായി പോളിക്ലിനിക് പുതിയ ഹാർട്ട് ഹെൽത്ത് മെഡിക്കൽ പാക്കേജും അവതരിപ്പിച്ചു. സാധാരണയായി 60 ഒമാനി റിയാൽ നിരക്കുള്ള പാക്കേജ് ഒക്ടോബർ എട്ട് വരെ 25 റിയാലിന് ലഭിക്കും.എക്കോ കാർഡിയോഗ്രാം, ഇ.സി.ജി, ലിപിഡ് പ്രൊഫൈൽ, ക്രിയാറ്റിനിൻ, ബ്ലഡ് ഷുഗർ പരിശോധന, കാർഡിയോളജി കൺസൾട്ടേഷൻ എന്നിവ പാക്കേജിൽ ഉൾപ്പെടും. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട അടിസ്ഥാന പരിശോധനകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് പാക്കേജിലൂടെ ലക്ഷ്യമിടുന്നതന്ന് അൽ സലാമ പോളിക്ലിനിക്കിൽ അധികൃതർ അറിയിച്ചു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muscat Polyclinic Heart Care Offer
Next Story