Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ റ​യ്യാ​ൻ...

അ​ൽ റ​യ്യാ​ൻ വി​ല്ല​ക​ൾ: ബി​സ്ബി​യും അ​ൽ ന​മ​ൽ ഗ്രൂ​പ്പും പ​ങ്കാ​ളി​ത്ത ക​രാ​ർ ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
അ​ൽ റ​യ്യാ​ൻ വി​ല്ല​ക​ൾ: ബി​സ്ബി​യും അ​ൽ ന​മ​ൽ ഗ്രൂ​പ്പും പ​ങ്കാ​ളി​ത്ത ക​രാ​ർ ഒ​പ്പു​വെ​ച്ചു
cancel
camera_alt

ഡോ. വ​ർ​ഗീ​സ് കു​ര്യ​ൻ (ചെ​യ​ർ​മാ​ൻ, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി.​കെ.​എ​ൽ, അ​ൽ ന​മ​ൽ ഗ്രൂ​പ്), ഫാ​ത്തി​മ അ​ല്ലാ​വി (ബി​സ്ബി ചീ​ഫ് റീ​ട്ടെ​യി​ൽ ബാ​ങ്കി​ങ് ഓ​ഫി​സ​ർ)

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഇ​സ്‍ലാ​മി​ക് ബാ​ങ്കും (ബി​സ്ബി) അ​ൽ ന​മ​ൽ കോ​ൺ​ട്രാ​ക്ടി​ങ് ആ​ൻ​ഡ് ട്രേ​ഡി​ങ്ങും പ​ങ്കാ​ളി​ത്ത ക​രാ​ർ ഒ​പ്പു​വെ​ച്ചു. അ​ൽ ന​മ​ൽ ഗ്രൂ​പ് ഡെ​വ​ല​പ് ചെ​യ്ത അ​ൽ റ​യ്യാ​ൻ വി​ല്ല​ക​ൾ വാ​ങ്ങാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളാ​ണ് ബി​സ്ബി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. മാ​സാ​യ, ത​സ്ഹീ​ൽ സോ​ഷ്യ​ൽ ഹൗ​സി​ങ് സ്കീ​മു​ക​ൾ​ക്ക് കീ​ഴി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന അ​സാ​ധാ​ര​ണ​മാ​യ റി​യ​ൽ എ​സ്റ്റേ​റ്റ് ഓ​ഫ​റു​ക​ളാ​ണ് ബാ​ങ്ക് ന​ൽ​കു​ന്ന​ത്.

ദേ​ശീ​യ ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് റി​യ​ൽ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്പ​ർ​മാ​രു​മാ​യി ബി​സ്ബി സ​ഹ​ക​രി​ക്കു​ന്ന​ത്. അ​ൽ റ​യ്യാ​ൻ വി​ല്ല​ക​ൾ വാ​ങ്ങാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ബാ​ങ്ക് മി​ക​ച്ച ഓ​ഫ​റു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. മാ​ത്ര​മ​ല്ല അ​വ​ർ​ക്ക് സൗ​ജ​ന്യ ഫ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. പ്രോ​ജ​ക്റ്റി​ലെ വി​ല്ല​ക​ൾ വാ​ങ്ങു​മ്പോ​ൾ, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ൽ ന​മ​ൽ ന​ൽ​കു​ന്ന 500 ദി​നാ​റും ല​ഭി​ക്കും. പ​ണ​മാ​യോ ഗി​ഫ്റ്റ് വൗ​ച്ച​റാ​യോ ഇ​ത് ല​ഭി​ക്കും.

രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക കാ​ഴ്ച​പ്പാ​ടി​ന​നു​സൃ​ത​മാ​യി സ്വ​കാ​ര്യ​മേ​ഖ​ല രാ​ജ്യ വി​ക​സ​ന​ത്തി​ൽ പ്ര​ധാ​ന ചാ​ല​ക​ശ​ക്തി​യാ​ണെ​ന്നും ദേ​ശീ​യ ഭ​വ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ഭ​വ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ ബാ​ങ്ക് സ​ഹാ​യി​ക്കു​മെ​ന്നും മി​ക​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​​മെ​ന്നും ബി​സ്ബി ചീ​ഫ് റീ​ട്ടെ​യി​ൽ ബാ​ങ്കി​ങ് ഓ​ഫി​സ​ർ ഫാ​ത്തി​മ അ​ല്ലാ​വി പ​റ​ഞ്ഞു. അ​ൽ ന​മ​ലു​മാ​യു​ള്ള സ​ഹ​ക​ര​ണം ഈ ​ദി​ശ​യി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കും.

പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന വി​ല്ല​ക​ളാ​ണ് അ​ൽ റ​യ്യാ​ൻ പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സ​ജ്ജീ​ക​രി​ച്ച 237 വി​ല്ല​ക​ള​ട​ങ്ങു​ന്ന​താ​ണ് പ്രോ​ജ​ക്റ്റ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ വ്യ​ക്തി​ഗ​ത ബ​ജ​റ്റി​നും കു​ടും​ബ​ജീ​വി​ത ശൈ​ലി​ക്കും അ​നു​യോ​ജ്യ​മാ​യ വി​ല്ല തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. 11 ത​രം വി​ല്ല​ക​ൾ ഇ​ങ്ങ​നെ തി​ര​ഞ്ഞെ​ടു​ക്കാം. വി​ല്ല​യി​ൽ മൂ​ന്നു മു​ത​ൽ നാ​ലു വ​രെ കി​ട​പ്പു​മു​റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. മു​ന്നി​ലും പി​ന്നി​ലും ഔ​ട്ട്‌​ഡോ​ർ ഏ​രി​യ​യും ഇ​തി​നൊ​പ്പ​മു​ണ്ട്. ഒ​പ്പം അ​തി​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളും ബീ​ച്ചി​ന്റെ സാ​മീ​പ്യ​വും വി​ല്ല​ക​ളെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaal rayan villas
News Summary - Al Rayyan Villas: Bisbee and Al Namal Group sign partnership agreement did
Next Story