ബഹ്റൈൻ മാളിൽ മൂന്ന് പുതിയ സ്റ്റോറുകൾ തുറന്ന് അൽ റാശിദ് ഗ്രൂപ്
text_fieldsബഹ്റൈൻ മാളിലെ പുതിയ സ്റ്റോറുകളുടെ ഉദ്ഘാട വേളയിൽ അൽ റാശിദ് ഗ്രൂപ് അധികൃതർ
മനാമ: റീട്ടെയിൽ രംഗത്തെ പ്രമുഖരും ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ഭാഗവുമായ അൽ റാശിദ് ഗ്രൂപ് (എ.ആർ.ജി) ബഹ്റൈൻ മാളിൽ തങ്ങളുടെ മൂന്ന് സ്റ്റോറുകൾ തുറന്നു. സെന്റർപോയന്റ്, മാക്സ്, ഹോം ബോക്സ് എന്നീ ബ്രാൻഡുകളാണ് ഗ്രൂപ്പിന്റെ ഭാഗമായത്. ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട ഷോപ്പിങ് അനുഭവം നൽകാനുള്ള എ.ആർ.ജിയുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്.
പുതിയ സ്റ്റോറുകളിലൂടെ ഫാഷൻ, ലൈഫ്സ്റ്റൈൽ, ഹോം ഫർണിഷിങ് ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ഒരുക്കിയത്. ബഹ്റൈനിലെ നാലാമത്തെ സെന്റർപോയന്റ് ശാഖയാണിത്.
രാജ്യത്തെ വലിയ വാല്യൂ ഫാഷൻ ബ്രാൻഡായ മാക്സിന്റെ ബഹ്റൈനിലെ ഏഴാമത്തെ സ്റ്റോറാണിത്. ജി.സി.സിയിൽ അതിവേഗം വളരുന്ന ഹോം ഫർണിഷിങ് ബ്രാൻഡുകളിലൊന്നായ ഹോം ബോക്സിന്റെ ബഹ്റൈനിലെ രണ്ടാമത്തെ ശാഖയുമാണിത്. ബഹ്റൈനിൽ 50 വർഷം നീണ്ട ഞങ്ങളുടെ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് ബഹ്റൈൻ മാളിലെ ഈ സ്റ്റോറുകളുടെ ആരംഭമെന്ന് അൽ റാശിദ് ഗ്രൂപ് കൺട്രി ഹെഡ് സന്ദീപ് നരേൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

