അൽ നൂർ സ്കൂൾ 'ടെക്നോ-ഫെസ്റ്റ്' ശ്രദ്ധേയമായി
text_fieldsഅൽ നൂർ സ്കൂൾ സംഘടിപ്പിച്ച ടെക്നോ-ഫെസ്റ്റിൽനിന്ന്
മനാമ: ബഹ്റൈൻ അൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച പ്രഥമ 'ടെക്നോ-ഫെസ്റ്റ്' എക്സിബിഷൻ 2025-2026 വിപുലമായ പരിപാടികളോടെ നടന്നു. സ്കൂളിലെ മൾട്ടി പർപ്പസ് ഹാളിൽ നടന്ന പ്രദർശനത്തിൽ അഞ്ചാം ക്ലാസ് മുതൽ എ-ലെവൽ വരെയുള്ള 220ഓളം വിദ്യാർഥികളാണ് തങ്ങളുടെ നൂതനമായ ഡിജിറ്റൽ പ്രോജക്ടുകൾ അവതരിപ്പിച്ചത്. വിദ്യാർഥികളുടെ പ്രായത്തിനനുസരിച്ചുള്ള വിവിധ സാങ്കേതികവിദ്യകളാണ് എക്സിബിഷനിൽ ഒരുക്കിയിരുന്നത്. മിഡിൽ സ്കൂൾ (ഗ്രേഡ് 5-7) നടത്തിയ പ്രോജക്ട് അവതരണത്തിൽ ഡിജിറ്റൽ സ്റ്റോറി ബുക്കുകൾ, ട്രാവൽ ബ്രോഷറുകൾ, ഡിജിറ്റൽ കോമിക്സ് എന്നിവയ്ക്ക് പുറമേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തയാറാക്കിയ 'A Better World Begins With Us' എന്ന മാസികയും സ്മാർട്ട് സിറ്റി പ്രോട്ടോടൈപ്പുകളും ശ്രദ്ധ പിടിച്ചുപറ്റി. സെക്കൻഡറി വിഭാഗം കാൽനടയാത്രക്കാരുടെ സുരക്ഷക്കായുള്ള 'Smart Cross AI', സസ്യങ്ങളുടെ രോഗനിർണയം നടത്തുന്ന 'DocPlant', ബഹ്റൈനിലെ വിനോദസഞ്ചാര ഗൈഡായ 'Pearl Planner' എന്നീ ആപ്പുകൾ വിദ്യാർഥികൾ വികസിപ്പിച്ചു.
സീനിയർ വിഭാഗം മെഷീൻ ലേണിങ്, കമ്പ്യൂട്ടർ വിഷൻ എന്നിവയിൽ അധിഷ്ഠിതമായ സ്കോർ ബോർഡ് ആപ്ലിക്കേഷനുകൾ, സ്റ്റഡി ബഡി ആപ്പുകൾ, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക എ.ഐ വോയ്സ് അസിസ്റ്റന്റ് എന്നിവ പ്രദർശിപ്പിച്ചു. സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ അൽകൂഹെജി, വിവിധ വിഭാഗം മേധാവികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

