പുതിയ അധ്യയനവർഷത്തിൽ വിദ്യാർഥികളെ വരവേറ്റ് അൽ നൂർ ഇന്റർനാഷനൽ സ്കൂൾ
text_fieldsപുതിയ അധ്യയനവർഷത്തിൽ സ്കൂളികളിലേക്കെത്തിച്ചേരുന്ന അൽ നൂർ ഇന്റർനാഷനൽ സ്കൂൾ
വിദ്യാർഥികൾ
മനാമ: രണ്ട് മാസത്തെ വേനലവധിക്കുശേഷം അൽ നൂർ ഇന്റർനാഷനൽ സ്കൂൾ 2025-26 അധ്യയനവർഷം ആരംഭിച്ചു. പുത്തൻ ഉന്മേഷത്തോടും ആകാംക്ഷയോടും വിദ്യാർഥികളെല്ലാം തിരികെ സ്കൂളിലേക്കെത്തി. തിരികെയെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ അൽ കൂഹേജി, കിന്റർഗാർടൻ, പ്രൈമറി, മിഡിൽ, സീനിയർ വിഭാഗങ്ങളിലെ നേതൃത്വ ടീമിനൊപ്പം ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. അധ്യാപകരും ജീവനക്കാരും ചേർന്ന് ഓരോ കുട്ടിക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകി.
പുതിയ അധ്യയനവർഷത്തിൽ അറിവും വ്യക്തിത്വവും വളർത്താൻ വിദ്യാർഥികളെ സഹായിക്കുക എന്നതാണ് സ്കൂളിന്റെ ലക്ഷ്യം. അധ്യാപകർ കുട്ടികളുമായി വീണ്ടും ബന്ധപ്പെടാനും പുതിയ പാഠ്യപദ്ധതികൾ ആരംഭിക്കാനും ഉത്സാഹത്തിലായിരുന്നു. വിദ്യാർഥികൾ തങ്ങളുടെ സുഹൃത്തുക്കളുമായി ഒത്തുചേർന്നും പുതിയ കൂട്ടുകാരെ പരിചയപ്പെട്ടും വേനലവധിയിലെ വിശേഷങ്ങൾ പങ്കുവെച്ചു. അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാകാനുള്ള അവരുടെ താൽപര്യം ശ്രദ്ധേയമായിരുന്നു.
സ്കൂളിന് എല്ലാ പിന്തുണയും നൽകുന്ന രക്ഷിതാക്കളോടുള്ള നന്ദി രേഖപ്പെടുത്തിയ സ്കൂൾ മാനേജ്മെന്റ്, വിദ്യാർഥികൾക്ക് അവസരങ്ങളും വളർച്ചയും വിജയങ്ങളും നിറഞ്ഞ ഒരു വർഷം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

