ഭരണ നേതൃത്വത്തോടുള്ള കൂറും വിശ്വാസ്യതയും പുതുക്കി അൽ നൂർ ഇന്റർനാഷനൽ സ്കൂൾ
text_fieldsഅൽ നൂർ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച ‘ലോയൽറ്റി ഡോക്യുമെന്റിൽ’ ഒപ്പുവെക്കൽ ചടങ്ങിൽ നിന്ന്
ചെയർമാൻ അലി ഹസൻ, പ്രിൻസിപ്പൽ അബ്ദുൽറഹ്മാൻ അൽ കൂഹ്ജി, സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് എന്നിവർ ‘ലോയൽറ്റി ഡോക്യുമെന്റിൽ’ ഒപ്പുവെക്കുന്നു
മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരോടുള്ള തങ്ങളുടെ കൂറും വിശ്വസ്തതയും ഔദ്യോഗികമായി പുതുക്കി അൽ നൂർ ഇന്റർനാഷനൽ സ്കൂൾ. സ്കൂളിലെ അഡ്മിനിസ്ട്രേറ്റീവ്, അധ്യാപകർ എന്നിവർ ഒത്തുചേർന്നാണ് രാജ്യത്തോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്. രാജ്യത്തിന്റെ സുരക്ഷിതത്വവും സ്ഥിരതയും വികസനവും ഉറപ്പുവരുത്തുന്ന വിവേകപൂർണ്ണമായ നേതൃത്വത്തോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്കൂൾ സ്ഥാപകനും ചെയർമാനുമായ അലി ഹസൻ ചടങ്ങിൽ സംസാരിക്കവെ, രാജാവിന്റെയും കിരീടാവകാശിയുടെയും നേതൃത്വത്തിൽ ബഹ്‌റൈൻ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെ പ്രശംസിച്ചു. രാജ്യത്തോടുള്ള ജനങ്ങളുടെ സ്നേഹവും ഐക്യവും വിളിച്ചോതുന്നതാണ് ഈ ചടങ്ങെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അബ്ദുൽറഹ്മാൻ അൽ കൂഹ്ജി എന്നിവരും ചടങ്ങിൽ സംസാരിച്ചു. രാജ്യത്തിന്റെ വികസനത്തിനായി തങ്ങളുടെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം നൽകിക്കൊണ്ട് രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളാകാൻ പ്രതിജ്ഞാബദ്ധരാണെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങിൽ പങ്കെടുത്തവർ രാജ്യത്തോടും നേതൃത്വത്തോടുമുള്ള പ്രതിബദ്ധത അറിയിച്ചുകൊണ്ട് 'ലോയൽറ്റി ഡോക്യുമെന്റിൽ' ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

