Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവർണാഭമായി അൽനൂർ...

വർണാഭമായി അൽനൂർ ഇന്റർനാഷനൽ സ്‌കൂൾ കിന്റർഗാർട്ടൻ ബിരുദദാനച്ചടങ്ങ്

text_fields
bookmark_border
വർണാഭമായി അൽനൂർ ഇന്റർനാഷനൽ സ്‌കൂൾ കിന്റർഗാർട്ടൻ ബിരുദദാനച്ചടങ്ങ്
cancel
camera_alt

 അൽനൂർ ഇന്റർനാഷണൽ സ്‌കൂളിലെ കിന്റർഗാർട്ടൻ വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങ്

മനാമ: അൽനൂർ ഇന്റർനാഷണൽ സ്‌കൂളിലെ കിന്റർഗാർട്ടൻ വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങ് സ്‌കൂൾ ക്യാമ്പസിൽ വെച്ച് വർണാഭമായ ചടങ്ങുകളോടെ സമാപിച്ചു. ജൂൺ 11, 13, 14, 15 തീയതികളിലായി നാല് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ നൂറുകണക്കിന് കുട്ടികളാണ് ബിരുദ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്. തങ്ങളുടെ മക്കൾ ജീവിതത്തിലെ ആദ്യ വിദ്യാഭ്യാസ നാഴികക്കല്ല് പിന്നിടുന്നത് കാണാൻ രക്ഷിതാക്കളും അധ്യാപകരും വലിയ ആവേശത്തോടെയാണ് പങ്കെടുത്തത്.

സ്‌കൂൾ ചെയർമാൻ അലി ഹസൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അബ്ദുൽറഹ്മാൻ അൽ കൂഹ്ജി, ക്വാളിറ്റി അഷ്വറൻസ് ഹെഡ്ഡുമാർ, അധ്യാപകർ, ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. ഫാത്തിമ അബ്ദുൽ ജലീൽ, നദ അലി, ഹൂർ അഹമ്മദ്, മനാര സലാം, ആലാ അബ്ദുൽ ഷഹീദ്, ജൂദ് ഹുസൈൻ, അബ്ദുൽറഹ്മാൻ നയീം, താഹിറ ഹസൻ എന്നിവർ ചേർന്നാണ് സ്വാഗതം ആശംസിച്ചത്.

ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മുഹമ്മദ് ഖാലിദ്, ഹുസൈൻ അലി, മുസ്തഫ ഉമർ, അൽമിക്ദാദ് ഒസാമ എന്നിവർ ഖുർആൻ പാരായണം നടത്തി. ഏകദേശം 700 ഓളം വിദ്യാർത്ഥികളാണ് കിന്റർഗാർട്ടൻ പഠനം പൂർത്തിയാക്കി ബിരുദ സർട്ടിഫിക്കറ്റ് നേടിയത്. ഇവർ ഇനി സ്‌കൂളിലെ ബ്രിട്ടീഷ്, ബഹ്‌റൈൻ, സി.ബി.എസ്.ഇ വിഭാഗങ്ങളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KindergartenAl Noor International SchoolGraduation Ceremony
News Summary - Al Noor International School Kindergarten Graduation Ceremony in a colorful manner
Next Story