അൽ നൂർ ഇന്റർനാഷനൽ സ്കൂൾ വാർഷിക അത്ലറ്റിക് മീറ്റ്
text_fieldsഅൽ നൂർ ഇന്റർനാഷനൽ സ്കൂൾ വാർഷിക അത്ലറ്റിക് മീറ്റിൽനിന്ന്
മനാമ: അൽ നൂർ ഇന്റർനാഷനൽ സ്കൂളിന്റെ 33ാമത് വാർഷിക അത്ലറ്റിക് മീറ്റ് വർണാഭമായി നടന്നു. ബ്രിട്ടീഷ്, ബഹ്റൈനി, സി.ബി.എസ്.ഇ വിഭാഗങ്ങളിൽനിന്നായി ഏകദേശം 3000 വിദ്യാർഥികൾ കായിക ഇനങ്ങളിലും പ്രദർശനങ്ങളിലും ആവേശത്തോടെ പങ്കെടുത്തു. 2000ത്തോളം രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ പ്രകടനം കാണാനെത്തി.
സ്കൂൾ സ്ഥാപകനും ചെയർമാനുമായ അലി ഹസൻ സ്കൂൾ പതാക ഉയർത്തി മീറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത വിദ്യാർഥികളെ അദ്ദേഹം അഭിനന്ദിച്ചു. സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ മിസ്റ്റർ അബ്ദുൽറഹ്മാൻ അൽ കൂഹേജി, ക്ഷണിക്കപ്പെട്ട അതിഥികൾ, മറ്റു സ്കൂൾ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 12ാം ക്ലാസ് അറബിക് വിഭാഗത്തിലെ സ്കൂൾ ഹെഡ് ബോയ് സൈഫ് ഒമർ അൽ സയ്യിദ്, ഹെഡ് ഗേൾ ലെമർ അമർ അൽ മസ്രി എന്നിവരുടെ നേതൃത്വത്തിലുള്ള മാർച്ച് പാസ്റ്റ് ശ്രദ്ധേയമായി.
സ്കൂൾ ബാൻഡും ഡയമണ്ട്, എമറാൾഡ്, റൂബി, സഫയർ എന്നീ നാല് ഹൗസുകളിൽനിന്നുള്ള അത്ലറ്റുകളും മാർച്ച് പാസ്റ്റിൽ അണിനിരന്നു. സ്കൂൾ സ്ഥാപകനും ചെയർമാനുമായ മിസ്റ്റർ അലി ഹസൻ, സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ മിസ്റ്റർ അബ്ദുൽറഹ്മാൻ അൽ കൂഹേജി, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മൊത്തം 470 മെഡലുകളും 30 ട്രോഫികളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

