കേംബ്രിഡ്ജ് പരീക്ഷ; മികച്ച വിജയവുമായി അൽ നൂർ ഇന്റർനാഷനൽ സ്കൂൾ
text_fieldsഅഹമ്മദ് അബ്ദുൽറഹീം, സിയാദ് അലി ഇബ്രാഹിം അലി, സഹ്റ ഫൈസൽ, ഹംസ മുഹമ്മദ് ഫത്തി, മോയിസ് ഹസ്നൈൻ, റിഹാബ് മൻസൂർ, സഹ്റാ റാഇദ്, അബ്ദുൽ റഹ്മാൻ, അരീൻ അബ്ദുൽ റഹ്മാൻ, മരിയ ഉസൈർ പരാച്ച, മുഹമ്മദ് ബി ലാൽ ബാബർ, നുറായ് അമീർ, സിന്തിയ സിറിൽ , റിതൽ മുഹമ്മദ് എസ്. ഷംസ്
മനാമ: കേംബ്രിഡ്ജ് അഡ്വാൻസ്ഡ് ലെവൽ (എ ലെവൽ), അഡ്വാൻസ്ഡ് സബ്സിഡിയറി ലെവൽ (എ.എസ് ലെവൽ) പരീക്ഷകളിൽ മികച്ച വിജയവുമായി അൽ നൂർ ഇന്റർനാഷണൽ സ്കൂൾ. മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവെച്ചത്. എ ലെവൽ പരീക്ഷയിൽ മൂന്ന് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും 3 എ* നേടി. നാല് വിദ്യാർത്ഥികൾ 2 എ*, 1 എ കരസ്ഥമാക്കിയപ്പോൾ അഞ്ച് വിദ്യാർത്ഥികൾ 1 എ*, 2 എ എന്നിങ്ങനെ സ്വന്തമാക്കി. രണ്ട് വിദ്യാർത്ഥികൾ 3 എ ഗ്രേഡ് നേടി. ആകെ 27 എ*, 58 എ, 70 ബി ഗ്രേഡുകൾ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.
എ.എസ് ലെവൽ പരീക്ഷയിൽ 21 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും 3 എ ഗ്രേഡുകൾ സ്വന്തമാക്കി. ആകെ 128 എ, 100 എ ഗ്രേഡുകൾ സ്കൂളിന് ലഭിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനവും രക്ഷാകർത്താക്കളുടെ പിന്തുണയുമാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് സ്കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കി. വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ ഫൗണ്ടർ ചെയർമാൻ അലി ഹസൻ അനുമോദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ അൽ കൂഹ്ജി എന്നിവരും വിദ്യാർത്ഥികളുടെ മികച്ച നേട്ടത്തെയും അധ്യാപകരുടെ സേവനത്തെയും പ്രശംസിച്ചു.

