അൽ നൂഹ് മാർബിൾ ആൻഡ് സിറാമിക് കമ്പനി ഷോറൂം പ്രവർത്തനമാരംഭിച്ചു
text_fieldsഅൽ നൂഹ് മാർബിൾ ആൻഡ് സിറാമിക് കമ്പനി ഷോറൂം ഉദ്ഘാടനച്ചടങ്ങിൽനിന്ന്
മനാമ: അൽ നൂഹ് മാർബിൾ ആൻഡ് സിറാമിക് കമ്പനി ഹമദ് ടൗണിൽ സൂഖ് വാഖിഫിൽ പ്രവർത്തനമാരംഭിച്ചു. ശൈഖ് ജലാൽ ബിൻ യൂസുഫ് അൽ ശർഖി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നിരവധി സാമൂഹിക- സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. മാർബിൾ സിറ്റി ഗ്രൂപ് ഓഫ് കമ്പനിയുടെ ഏഴാമത്തെ ബ്രാഞ്ചാണ് അൽ നൂഹ് മാർബിൾ ആൻഡ് സിറാമിക്. ലോകോത്തര നിലവാരമുള്ള മാർബിൾ, സെറാമിക് ടൈൽ, അലൂമിനിയം, സാനിറ്റിവേർ, കിച്ചൻ ആൻഡ് ടോയ്ലറ്റ് ആക്സസറീസ് എന്നിവയുടെ വിപുലമായ ശേഖരം ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയതായി മാനേജിങ് ഡയറക്ടർ മുസ്തഫ ചാലിൽ അറിയിച്ചു.
വിവരങ്ങൾക്ക് ബന്ധപ്പെടുക. 33881933, 33533271.

