Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹമദ് രാജാവിനോടുള്ള...

ഹമദ് രാജാവിനോടുള്ള ഐക്യദാർഢ്യം അറിയിച്ച് അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ്

text_fields
bookmark_border
ഹമദ് രാജാവിനോടുള്ള ഐക്യദാർഢ്യം അറിയിച്ച് അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ്
cancel
camera_alt

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള ഐക്യദാർഢ്യം അറിയിച്ച് അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് സംഘടിപ്പിച്ച പ്രതിജ്ഞ ചടങ്ങിൽ നിന്ന് 

മനാമ: ബഹ്‌റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള കൂറും വിധേയത്വവും ഐക്യദാർഢ്യവും അറിയിച്ച് അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ്.

രാജ്യത്തിന്റെ നേതൃത്വത്തോടുള്ള ആദരവും ബഹ്‌റൈന്റെ വളർച്ചയിലും പുരോഗതിയിലും സുസ്ഥിരതയിലുമുള്ള പ്രതിബദ്ധതയും പ്രകടമാക്കുന്നതായിരുന്നു ഈ പ്രതിജ്ഞ. പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിൽ രാജ്യം പ്രകടമാക്കുന്ന മികവിനെ അൽ നമൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യൻ പ്രശംസിച്ചു. ഭക്ഷ്യ സുരക്ഷയും സാമ്പത്തിക സ്ഥിരതയും നിലനിർത്തുന്നതിൽ രാജ്യം പുലർത്തുന്ന ശ്രദ്ധേയമായ പ്രതിബദ്ധതയെയും അദ്ദേഹം എടുത്തുപറഞ്ഞു.

ബഹ്‌റൈനിലെ ഒരു പ്രധാന ബിസിനസ് ഗ്രൂപ് എന്ന നിലയിൽ, രാജ്യത്തിന്റെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമദ് രാജാവിന്റെ നേതൃത്വത്തിന് കീഴിൽ ബഹ്‌റൈൻ കൂടുതൽ പുരോഗതിയും സുരക്ഷയും കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Al Namal and VKL Group express solidarity with King Hamad
Next Story