അൽ നദ ട്രെയ്നിങ് സെന്റർ ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിൽ പ്രവർത്തനമാരംഭിച്ചു
text_fieldsബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിലെ അൽ നദ ട്രെയ്നിങ് സെന്റർ ,ഡോ. ഗിരീഷ് ചന്ദ്രൻ
മനാമ: ബഹ്റൈനിലെ പ്രമുഖ പ്രഫഷനൽ പരിശീലന കേന്ദ്രമായ അൽ നദ ട്രെയ്നിങ് സെന്റർ ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിൽ പ്രവർത്തനമാരംഭിച്ചു. വിപുലമായ സൗകര്യങ്ങളോടെ ഹാർബർ ഗേറ്റിൽ മൂന്നാം നിലയിലാണ് സെന്റർ പ്രവർത്തിക്കുന്നത്. ബഹ്റൈനിലെ വിദ്യാഭ്യാസരംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ഡോ. ഗിരീഷ് ചന്ദ്രനാണ് അൽ നദ ട്രെയ്നിങ് സെന്ററിന് നേതൃത്വം നൽകുന്നത്.
ഐ.ടി, മാനേജ്മെന്റ് ആൻഡ് അക്കൗണ്ടൻസി, ഇംഗ്ലീഷ് തുടങ്ങിയ മേഖലകളിൽ വിവിധ അന്താരാഷ്ട കോഴ്സുകളാണ് ഇവിടെ നടത്തുന്നത്. 2018ൽ അദ്ലിയയിൽ ആരംഭിച്ച അൽ നദ ട്രെയ്നിങ് സെന്റർ അതിന്റെ അടുത്ത ചുവടുവെപ്പായിട്ടാണ് ബഹ്റൈനിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങളോടെ ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിലേക്ക് മാറിയിട്ടുള്ളത്. ബഹ്റൈനിലും വിദേശത്തും ഒട്ടേറെ തൊഴിൽസാധ്യതകളുള്ള അന്താരാഷ്ട്ര കോഴ്സുകളാണ് ഇവിടെ നടത്തുന്നത്.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്കും വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രഫഷനലുകൾക്കും മികച്ച സൗകര്യങ്ങളോടെ തൊഴിൽപരിശീലനം ലഭിക്കുന്നതിന് ഉതകുന്ന കേന്ദ്രമാണ് അൽ നദ ട്രെയ്നിങ് സെന്റർ. ബേസിക് അക്കൗണ്ടിങ്, ടാലി, ചാർട്ടേഡ് അക്കൗണ്ടൻസി തുടങ്ങിയ ഉയർന്ന കോഴ്സുകൾക്കും ഇവിടെ പരിശീലനം നൽകുന്നു.
ഐ.ടി, അക്കൗണ്ടൻസി, ഇംഗ്ലീഷ് തുടങ്ങിയ മേഖലകളിലെ അന്താരാഷ്ട്ര കോഴ്സുകളുടെ അംഗീകൃത കേന്ദ്രം കൂടിയാണ് അൽ നദ. മൈക്രോസോഫ്റ്റ്, സിസ്കോ, ടാലി, എ.സി.സി.എ- യു.കെ (ഗോൾഡ് പാർട്ണർ), സി.എം.എ (യു.എസ്.എ), ടാലി ഇന്റർനാഷനൽ, ഐ.ഇ.എൽ.ടി.എസ് തുടങ്ങിയ കോഴ്സുകളുടെ അംഗീകൃത പരിശീലനകേന്ദ്രവും ഐ.ഇ.എൽ.ടി .എസ്, എ.സി.സി.എ, ടാലി, പിയേഴ്സൺ മുതലായവയുടെ അംഗീകൃത പരീക്ഷാകേന്ദ്രം കൂടിയാണ് അൽ നദ ട്രെയ്നിങ് സെന്റർ. കൂടുതൽ പ്രഫഷനൽ കോഴ്സുകൾ ഈവർഷം ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 17008617, 33532353, 33532144.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.