അൽ മന്നാഇ ചരിത്ര പഠന ക്ലാസ് ഇന്നുമുതൽ
text_fieldsമനാമ: അൽ മന്നാഇ സെന്റർ മലയാള വിഭാഗം ഹൂറ യൂനിറ്റിന് കീഴിൽ ‘പ്രവാചകന്മാരുടെ ജീവചരിത്രം’ എന്ന പരമ്പര ഞായറാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആദം നബി മുതൽ മുഹമ്മദ് നബിവരെയുള്ള പ്രവാചകന്മാരുടെ ജീവചരിത്രവും അതിൽ നിന്നുള്ള പാഠങ്ങളും വിവരിക്കുന്ന ആകർഷണീയമായ പരമ്പര എല്ലാ ഞായറാഴ്ചയും രാത്രി 8.30ന് ഹൂറ റയ്യാൻ മദ്രാസ് ഹാളിൽ വെച്ചാണ് നടക്കുക. ഉസ്താദ് സമീർ ഫാറൂഖി നേതൃത്വം നൽകുന്ന ക്ലാസിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് 3302 4471, 3604 6005 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

