Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅൽ മന്നാഇ സായാഹ്ന പഠന...

അൽ മന്നാഇ സായാഹ്ന പഠന ക്യാമ്പ് ശ്രദ്ധേയമായി

text_fields
bookmark_border
അൽ മന്നാഇ സായാഹ്ന പഠന ക്യാമ്പ് ശ്രദ്ധേയമായി
cancel
camera_alt

റയ്യാൻ സെന്റർ പ്രിസിപ്പൽ അബ്ദു ലത്വീഫ് ചാലിയം ഡോ. ഹസൻ മരിക്കാറിനുള്ള ഉപഹാരം കൈമാറുന്നു 

മനാമ: പ്രവാസികൾക്കിടയിൽ ആരോഗ്യസംരക്ഷണത്തെ കുറിച്ചുള്ള അവബോധം വളർത്തുന്നതിന്റെ ഭാഗമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്ററുമായി ചേർന്ന് ഹൂറ റയ്യാൻ സെന്ററിൽ സംഘടിപ്പിച്ച സായാഹ്‌ന പഠന ക്യാമ്പ് ആളുകളുടെ പങ്കാളിത്തം കൊണ്ടും വിഷയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.

ഇഹ്സാൻ അബ്ദുൽ ലത്വീഫിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടികൾക്ക് വൈസ് പ്രസിഡണ്ട് സി.എം. അബ്ദു ലത്വീഫ് സ്വാഗതം പറഞ്ഞു. സെന്റർ ജനറൽ സെക്രട്ടറി എം. എം. രിസാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സെഷനുകളിൽ ഡോ. ഹസ്സൻ മരിക്കാർ, വസീം അഹ്മദ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി, സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി എന്നിവർ ക്ലാസുകൾ നയിച്ചു.

സ്ത്രീകൾക്കുള്ള ക്ലാസുകൾക്ക് സിസ്റ്റർ ആയിഷ ജന്ന ജാബിർ, സിസ്റ്റർ സൂര്യ ചന്ദ്ര എന്നിവർ നേതൃത്വം നൽകി. റയ്യാൻ സെന്റർ പ്രിസിപ്പൽ അബ്ദു ലത്വീഫ് ചാലിയം ഡോ. ഹസൻ മരിക്കാറിനുള്ള ഉപഹാരം കൈമാറി. ശേഷം അബ്ദു സലാം ചങ്ങരം ചോലയുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:study campBahrain NewsAl-Mannai center
News Summary - Al-Mannai evening study camp becomes a highlight
Next Story