അൽ മന്നാഇ ഈദ്ഗാഹ് സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsമനാമ: സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനസ് സെന്റർ (മലയാള വിഭാഗം) ഈദുൽ അദ്ഹയോടനുബന്ധിച്ച് ബഹ്റൈനിലെ വിവിധഭാഗങ്ങളിൽ ഈദ്ഗാഹുകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി വി.പി. അബ്ദുറസാഖ് ചെയർമാനും, സമീർ അലി റഫ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. മറ്റു മെംബർമാർ: നസീർ പി.കെ (പ്രോഗ്രാം സെക്രട്ടറി), സി.എം. അബ്ദു ലത്തീഫ് (റിഫ്രഷ്മെന്റ്), മുഹമ്മദ് കോയ (ട്രാൻസ്പോർട്ട്), ഷബീർ ഉമ്മുൽ ഹസ്സം, ദിൽഷാദ് (വളന്റിയർ), റഷീദ് മാഹി (മീഡിയ), സഹീൻ നിബ്രാസ് (പബ്ലിസിറ്റി), ഹംസ അമേത്ത് (ടെക്നിക്കൽ സപ്പോർട്ട്). ഗഫൂർ ആർ.എ പാടൂർ (ലൈറ്റ് ആൻഡ് സൗണ്ട്), സുഹാദ് ബിൻ സുബൈർ (വെന്യൂ), സലിം പാടൂർ (കാമറ ആൻഡ് റെക്കോഡിങ്) എന്നിവരാണ്.
ഹൂറ ഉമ്മു ഐമൻ ഗേൾസ് ഹൈസ്കൂൾ, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ട്, ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി ഈദ് നമസ്കാരങ്ങൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

