അൽ മന്നാഇ ഈദ് ഗാഹുകൾ -സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsമനാമ: ബഹ്റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ മലയാള വിഭാഗം ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു.
സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ എന്നിവർ രക്ഷാധികാരികളായ സ്വാഗത സംഘത്തിലെ മെംബർമാർ: വി.പി. അബ്ദു റസാഖ് (ചെയർമാൻ), അബ്ദുൽ ലത്തീഫ് സി.എം. (ജനറൽ കൺവീനർ), സാദിഖ് ബിൻ യഹ്യ (പ്രോഗ്രാം), അബ്ദുസ്സലാം ചങ്ങരംചോല (വളന്റിയർ), ഹംസ അമേത്ത് (ലൈറ്റ് ആൻഡ് സൗണ്ട്), സലിം പാടൂർ (ട്രാഫിക്), സമീർ അലി (സെക്യൂരിറ്റി), ഫഖ്റുദ്ദീൻ അലി അഹമദ് (റിഫ്രഷ്മെന്റ്), ഷബീർ ഉമ്മുൽ ഹസം (ട്രാൻസ്പോർട്ട് ), അബ്ദുൽ വഹാബ് (വിഡിയോ കവറേജ്), റഷീദ് മാഹി (മീഡിയ), നഫ്സിൻ (ഐ.ടി.) സാഫിർ അഷ്റഫ് (പബ്ലിസിറ്റി), ഗഫൂർ അബ്ദുൽ റഹ്മാൻ (ടെക്നിക്കൽ സപ്പോർട്ട്). എന്നിവരാണ്. ഹൂറ, ഉമ്മുൽ ഹസം, ഹിദ്ദ് എന്നീ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

