അൽ മന്നാഇ സെന്റർ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഅൽ മന്നാഇ സെന്റർ സംഘടിപ്പിച്ച വിന്റർ ക്യാമ്പിൽനിന്ന്
മനാമ : അൽ മന്നാഇ കമ്മ്യൂനിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം സക്കീറിൽ സംഘടിപ്പിച്ച വിന്റർ ക്യാമ്പ് പരിപാടികളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. ‘നസീർക്കാന്റെ ചായക്കടയുടെ' ഉദ്ഘാടനത്തോടെ ആരംഭിച്ച ക്യാമ്പിൽ, ഷൂട്ട് ഔട്ട്, കളർ ജംബ്, ടഗ് ഓഫ് വാർ തുടങ്ങിയ മത്സരങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.
നസീർ പി.കെ., ലത്തീഫ് സി.എം., തൗസീഫ് അഷ്റഫ്, ഒ.വി. ഷംസീർ, അബ്ദുസ്സലാം, ബിർഷാദ് ഗനി, നഫ്സിൻ, സാദിഖ് ബിൻ യഹ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശാരീരികമായ വേദനകളുടെ കാരണം, പ്രോട്ടീൻ അപര്യാപ്തതയും കാർബണിന്റെ അമിത ഉപയോഗവും, വ്യായാമക്കുറവുമാണെന്നും ഒരു സന്തുലിത ഭക്ഷണക്രമമാണ് ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമെന്നും“പെയിൻ മാനേജ്മെന്റ്" എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തുകൊണ്ട് സംസാരിക്കവേ ഡോ. ഷകീൽ ക്യാമ്പ് അംഗങ്ങളെ ഓർമിപ്പിച്ചു.
അദ്ദേഹം ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. ഭക്ഷണശേഷം ‘കഥകേൾക്കാം ഒന്നിച്ചിരിക്കാം' എന്ന സെഷനിൽ ആദർശം വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്ന വഴികളും, അതിൽ ഉറച്ചു നിൽക്കേണ്ടതിന്റെ അനിവാര്യതയും ഉണർത്തിക്കൊണ്ട് സയ്യിദ് മുഹമ്മദ് ഹംറാസ് ക്ലാസ്സെടുത്തു. പുലരും വരെ നീണ്ട ക്യാമ്പ് ഫഖ്റുദീൻ അലി അഹ്മദ്, സുഹൈൽ ബിൻ സുബൈർ, ലത്തീഫ് അലിയമ്പത്ത് എന്നിവർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

