അൽ മന്നാഇ സെന്റർ ആദരിച്ചു
text_fieldsഅൽ മന്നാഇ സെന്റർ സംഘടിപ്പിച്ച യോഗത്തിൽനിന്ന്
മനാമ: സാമൂഹിക സേവന രംഗത്ത് ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹമാണെന്ന് അൽ മന്നാഇ സെന്റർ മലയാള വിഭാഗം ഭാരവാഹി ടി.പി. അബ്ദുൽ അസീസ് അറിയിച്ചു.
സെന്റർ നടത്തിയ സ്പോർട്ട്സ് ദിനത്തിന് ഷിഫാ അൽജസീറ മെഡിക്കൽ സെന്റർ നൽകിയ വൈദ്യസഹായത്തെ അഭിനന്ദിക്കാനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ സെന്ററിനുള്ള ഉപഹാരം ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. സായി ഗിരിധർ ഏറ്റുവാങ്ങി. മെഡിക്കൽ സെന്റർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ സുൽഫിക്കർ കബീർ, മാർക്കറ്റിങ് കോഓഡിനേറ്റർ ഷർലിഷ് ലാൽ എന്നിവർക്കുള്ള ഉപഹാരം സെന്റർ ഭാരവാഹികളായ അബ്ദുല്ലത്വീഫ് അലിയമ്പത്ത്, റഷീദ് മാഹി എന്നിവർ കൈമാറി.അൽ മന്നാഇ സെന്ററിന്റെ ഭാവി പ്രവർത്തനങ്ങളിലും മെഡിക്കൽ സെന്ററിന്റെ സർവവിധ പിന്തുണയും ഉണ്ടാകുമെന്ന് ഡോ. സായി ഗിരിധർ ഉറപ്പുനൽകി

