അൽ മന്നാഇ സെന്റർ ‘ധർമ സമര സംഗമം’ ശ്രദ്ധേയമായി
text_fieldsഅൽ മന്നാഇ സെന്റർ ധർമ സമര സംഗമത്തിൽനിന്ന്
മനാമ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഈ വരുന്ന മേയ് 11ന് പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന ‘ധർമ സമരത്തിന്റെ വിദ്യാർഥി കാലം’ മഹാസമ്മേളനത്തിന്റെ ഭാഗമായി ജി.സി.സി പ്രചാരണാർഥം അൽ മന്നാഇ സെന്റർ മലയാളവിഭാഗം ഗുദൈബിയ മന്നാഇ ഹാളിൽ ചേർന്ന ‘ധർമ സമര സംഗമം’ ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സെന്റർ മേധാവി ഡോ. സഅ്ദുല്ല അൽ മുഹമ്മദി ഉദ്ഘാടനം നിർവഹിച്ച പരിപാടികൾക്ക് സാദിഖ് ബിൻ യഹ്യ സ്വാഗതം പറഞ്ഞു.
സെന്റർ ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ അധ്യക്ഷത ചടങ്ങിൽ ‘യുവത്വ സഞ്ചാര പഥത്തിലെ മുൾവേലികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സയ്യിദ് മുഹമ്മദ് ഹംറാസ്, ‘ധർമ സമരം വിദ്യാർഥികളിലൂടെ’ എന്ന വിഷയത്തെ ആസ്പദമാക്കി വസീം അൽ ഹികമി എന്നിവർ സംസാരിച്ചു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലീം, റയ്യാൻ മദ്റസ പ്രിൻസിപ്പൽ അബ്ദുല്ലത്വീഫ് ചാലിയം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ടി.പി. അബ്ദുൽ അസീസ്, യാഖൂബ് ഈസ്സ, ഹംസ അമേത്ത്, സി.കെ. അബ്ദു റഹ്മാൻ എന്നിവർ സന്നിഹിതരായിരുന്നു. ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മായിൽ നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

