ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ - 2026" ശ്രദ്ധേയമായി
text_fields"ഈദിയ്യ - 2026" പരിപാടിയിൽനിന്ന്
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം തങ്ങളുടെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി അധാരി അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച "ഈദിയ്യ - 2026" സംഘാടന മികവ് കൊണ്ടും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
വൈകീട്ട് 4 മണിമു തൽ രാത്രി 10:30 വരെ നടന്ന പരിപാടിയിൽ വിവിധ മത്സര ഇനങ്ങൾ നടന്നു. ഗ്രൂപ്പ് തിരിച്ചു നടന്ന ഫുട്ബാൾ മത്സരത്തിൽ ഈസാ ടൗൺ, റഫ മേഖലകൾ ഉൾപ്പെട്ട വൈറ്റ് ഹൌസ് ഒന്നാം സ്ഥാനവും മനാമ, സൽമാനിയ, ഉമ്മുൽ ഹസ്സം മേഖലകൾ ഉൾപ്പെട്ട റെഡ് ഹൌസ് രണ്ടാം സ്ഥാനവും നേടി.
വടം വലി മത്സരത്തിൽ റഫ ഈസാ ടൌൺ മേഖലകൾ ഉൾപ്പെട്ട വൈറ്റ് ഹൌസ് വിജയികളും ഹൂറ, ഗുദൈബിയ മേഖലകൾ ഉൾപ്പെട്ട ബ്ലൂ ഹൌസ് റണ്ണർ അപ്പു മായി. യുവാക്കൾക്കും, കുട്ടികൾക്കും പ്രായമായവർക്കും സ്ത്രീകൾക്കും മറ്റുമായി നടന്ന വിവിധ മത്സരങ്ങളിൽ അംഗങ്ങളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

