അൽ മന്നാഇ സെന്റർ യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് തിരിച്ചുപോകുന്ന ഉസ്താദ് സമീർ ഫാറൂഖിക്ക് അൽ മന്നാഇ സെന്റർ നൽകിയ യാത്രയയപ്പ്
മനാമ: തന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകുന്ന ഉസ്താദ് സമീർ ഫാറൂഖിക്ക് അൽ മന്നാഇ സെന്റർ യാത്രയയപ്പ് നൽകി. സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു.
ഭൗതികവും മതപരവുമായ അറിവ് മദ്റസ വിദ്യാർഥികൾക്കും മറ്റുള്ളവർക്കും പകർന്നു നൽകുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തി തികച്ചും ശ്ലാഘനീയമാണെന്ന് ആശംസകൾ അർപ്പിച്ചു സംസാരിച്ചവർ എടുത്തു പറഞ്ഞു.
മാറുന്ന കാലത്തിനനുസരിച്ച് അറിവിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കാൻ അദ്ദേഹം ദത്തശ്രദ്ധാലുവായിരുന്നു എന്നും ആശംസകർ കൂട്ടിച്ചേർത്തു. അൽ മന്നാഇ സെന്ററും റയ്യാൻ മദ്റസ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും തന്റെ ഓർമയിൽ ഏറെ നാൾ നിലനിൽക്കുമെന്നും നാട്ടിലേക്ക് തിരിച്ചുപോയാലും ഈ ഒരു ആത്മബന്ധം നിലനിർത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മറുപടി പ്രഭാഷണം നിർവഹിച്ച സമീർ ഫാറൂഖി ഓർമിപ്പിച്ചു. ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

